വേളത്ത് നെൽകൃഷി വികസനപദ്ധതിയുമായി ജില്ല പഞ്ചായത്ത്
text_fieldsകുറ്റ്യാടി: വേളത്തെ 200 ഹെക്ടർ പാടത്ത് കതിരണി പദ്ധതിയുമായി ജില്ല പഞ്ചായത്ത്. പദ്ധതിയുടെ മുന്നോടിയായി വയലുകളെപ്പറ്റി പഠിക്കാനായി പ്രസിഡൻറ് ഷീജ ശശിയുടെ നേതൃത്വത്തിൽ മെംബർമാരും ഉദ്യോഗസ്ഥരും പാടശേഖരം സന്ദർശിച്ചു. കർഷകരെയും പാഠശേഖരസമിതി അംഗങ്ങളെയും നേരിൽ കണ്ട് വയലിന്റെ അവസ്ഥയെ പറ്റി സംഘം ചോദിച്ചറിച്ചു.
200 ഹെക്ടർ വയലിൽ പകുതിയോളം സ്ഥലത്ത് മാത്രമാണ് കൃഷി നടക്കുന്നത്. ചിലയിടങ്ങളിൽ വെള്ളമില്ലാത്തതിനാലും മറ്റു ചിലയിടങ്ങളിൽ വെള്ളക്കെട്ടായതും കൃഷിക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പഞ്ചായത്തിലെ മുഴുവൻ വയലിലും കൃഷി ഇറക്കാവുന്ന രീതിയിലാണ് കതിരണി പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് പ്രസിഡൻറ് ഷീജ ശശി പറഞ്ഞു. പാഠശേഖര സമിതികളെയും കൃഷിക്കാരെയും ഉൾപ്പെടുത്തിയാണ് പുതിയ പദ്ധതി നടപ്പിലാക്കുക. ഇതുവഴി ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.സ്ഥിരംസമിതി ചെയർമാൻ പി. സുരേന്ദ്രൻ, മെംബർ അംഗം സി.എം. യശോദ എന്നിവരും അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.