എസ്.എഫ്.െഎ ബാലസംഘത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്: യൂത്ത് കോൺഗ്രസ് ഭാരവാഹിയെ ബാങ്കിനുള്ളിൽ പൂട്ടിയിട്ടു
text_fieldsകുറ്റ്യാടി: എസ്.എഫ്.െഎ ബാലസംഘത്തിനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതായി ആരോപിച്ച് ബാലസംഘം,ഡി.വൈ.എഫ്.െഎ പ്രവർത്തകർ യൂത്ത് കോൺഗ്രസ് ഭാരവാഹിയെ ബാങ്കിനുള്ളിൽ പൂട്ടിയിട്ടു. യൂത്ത് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം പ്രസിഡൻറും വടകര കാർഷിക വികസന ബാങ്ക് ജീവനക്കാരനുമായ സിദ്ധാർഥ് നരിക്കൂട്ടുംചാലിനെയാണ് തൊട്ടിൽപാലത്ത് ബാങ്കിനുള്ളിൽ പൂട്ടിയിട്ടത്. ബാലസംഘം ഭാരവാഹികളായ പെൺകുട്ടികൾ ഉൾപ്പെടെയുള്ള സംഘം ബാങ്കിനുള്ളിലെത്തി പൂട്ടുകയായിരുന്നത്രെ.
പൊലീസ് എത്തി പുറത്തിറക്കി കൊണ്ടുവരുകയായിരുന്ന സിദ്ധാർഥിനെ ഡി.വൈ.എഫ്.െഎകാർ മർദിച്ചതായി യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പരാതിപ്പെട്ടു. എന്നാൽ, ബാലസംഘത്തിനെ അപഹസിക്കുന്ന പോസ്റ്റിട്ട കാര്യങ്ങൾ അന്വേഷിക്കാൻ െചന്ന ബാലസംഘം പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്ന പരാതിയിൽ സിദ്ധാർഥിനെ തൊട്ടിൽപാലം പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ െതാട്ടിൽപാലം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
പിന്നാലെ ഡി.വൈ.എഫ്.െഎ പ്രവർത്തകരും സംഘടിച്ചതോടെ സംഘർഷമായി. നിരവധി പേർക്ക് പരിക്കേറ്റു. ബാലസംഘം ജില്ല സെക്രട്ടറി അഞ്ജു ശ്രീധർ (22), കുന്നുമ്മൽ ഏരിയകമ്മിറ്റി അംഗം ശ്രുതിലയ (22) എന്നിവരെ കുറ്റ്യാടി ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുത്ത് കോൺഗ്രസുകാർ മർദിച്ചെന്നാണ് പരാതി. എന്നാൽ, പരിക്കേറ്റ സിദ്ധാർഥിനെ അകാരണമായി ലോക്കപ്പിൽ കസ്റ്റഡിയിൽവെച്ചു എന്നാരോപിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റഷനിൽ സംഘടിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കണം എന്ന് ആവശ്യപ്പെട്ടതോടെ സിദ്ധാർഥിനെ വിട്ടയച്ചു. മർദനമേറ്റതായി പരാതിയുള്ള കെ.എസ്.യു. നാദാപുരം നിയോജക മണ്ഡലം പ്രസിഡൻറ് എം.കെ. അഭിഷേക്, ആഷിഖ് തൊട്ടിൽപാലം, സിദ്ധാർഥ് നരിക്കൂട്ടുംചാൽ, ഫസൽ മാട്ടാനി, നാദാപുരം ഗ്രാമപഞ്ചായത്ത് െെവസ് പ്രസിഡൻറ് അഖില മാര്യാട് എന്നിവരെ നാദാപുരം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.