ഒടുവിൽ തട്ടാർകണ്ടിക്കടവ് റോഡിന് പത്തുലക്ഷം
text_fieldsകുറ്റ്യാടി: പരാതികളും വിജിലൻസ് കേസുമൊക്കെ കാരണം വർഷങ്ങളായി അറ്റകുറ്റപ്പണി പോലും നടക്കാത്ത കുറ്റ്യാടി ടൗൺ പള്ളി-തട്ടാർകണ്ടിക്കടവ് റോഡ് നവീകരിക്കുന്നു.
10 ലക്ഷം രൂപ പഞ്ചായത്ത് അറ്റകുറ്റപ്പണി ഫണ്ടിൽ വകയിരുത്തിയതായി അംഗം എ.സി. അബ്ദുൽമജീദ് പറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ ആറ് മാസം കൊണ്ട് പരിഹരിക്കണമെന്ന് കഴിഞ്ഞ മേയ് 24 ന് ഓംബുഡ്സ്മാൻ ഉത്തരവിട്ടിരുന്നു.
2015-16 സാമ്പത്തിക വർഷം നിർമിച്ച റോഡ് ഉടൻ പൊളിഞ്ഞതായി വിജിലൻസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണവും കേസുമൊക്കെയായി റോഡ് അറ്റകുറ്റപ്പണി നീണ്ടു. അവസാനമാണ് ഓംബുഡ്സ്മാൻ ഇടപെട്ടത്.
മരുതോങ്കര പഞ്ചായത്തിലെ കള്ളാട് പ്രദേശത്തുകാർക്ക് കുറ്റ്യാടി ടൗണുമായി ബന്ധപ്പെടാനുള്ള പാലത്തിന്റെ സമീപന റോഡുകൂടിയാണിത്. ഒരു കിലോമീറ്ററോളമുള്ള റോഡ് പൂർണമായും തകർന്നു.
ഇത്രയും ശോച്യാവസ്ഥയിലായ റോഡ് പഞ്ചായത്തിൽ വേറെയുണ്ടാവില്ലെന്നും ഇപ്പോൾ വകയിരുത്തിയ തുക അപര്യാപ്തമാണെന്നുമാണ് നാട്ടുകാർ പറയുന്നത്. റോഡ് പ്രവർത്തിയുടെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെന്നും തുക വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വാർഡ് അംഗം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.