പോളിയോ തുള്ളിമരുന്ന് സ്വീകരിച്ചാൽ സ്വർണനാണയം സമ്മാനം
text_fieldsവേളം (കുറ്റ്യാടി): കുട്ടികൾക്ക് പോളിയോ തുള്ളിമരുന്നു നൽകുന്നതിൽ രക്ഷിതാക്കൾ വിമുഖത കാണിക്കുന്ന വേളത്ത് ഇത്തവണ സമ്മാന പദ്ധതികളുമായി ആരോഗ്യവകുപ്പ്. 31ന് പൾസ്പോളിയോ സ്വീകരിക്കാൻ പഞ്ചായത്തിലെ ബൂത്തുകളിൽ എത്തുന്നവർക്ക് നറുക്കെടുപ്പിലൂടെ സ്വർണനാണയവും മറ്റു സമ്മാനങ്ങളുമാണ് ലഭിക്കുക. സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഒന്നാം സമ്മാനമായി സ്വർണ നാണയവും പ്രോത്സാഹന സമ്മാനങ്ങളുമാണ് ലഭിക്കുക.
രാവിലെ എട്ടു മുതൽ അഞ്ചു വരെ തുള്ളിമരുന്നുകളും ഒപ്പം സമ്മാന കൂപ്പണും നൽകും. ഫെബ്രുവരി രണ്ടിന് നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തും. അഞ്ച് വയസ്സിന് താഴെയുള്ള 2527 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകുന്നതിന് വാർഡ് അടിസ്ഥാനത്തിൽ പതിനേഴ് ബൂത്തുകളും ഒരു മൊബൈൽ ബൂത്തും ഒരുക്കും.
ഇതിനായി വളണ്ടിയർമാർക്ക് പരിശീലനം നൽകുന്നുണ്ട്. പോളിയോ വിതരണത്തിെൻറ ബ്ലോക്ക് തല ഉദ്ഘാടനവും ഇത്തവണ വേളത്താണ്ഒരുക്കിയത്.
പൾസ് പോളിയോ ഉൾപ്പെടെ കുട്ടികൾക്കുള്ള എല്ലാ പ്രതിരോധ മരുന്നുകളുടെ വിതരണത്തിലൂം പഞ്ചായത്ത് ജില്ല അടിസ്ഥാനത്തിൽപങ്കാളിത്തം കുറവാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.