ഗോൾഡ് പാലസ് നിക്ഷേപ തട്ടിപ്പ് കേസ്: പ്രതിയുടെ താമസസ്ഥലത്തേക്ക് ഇരകളുടെ മാർച്ച്
text_fieldsകുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയുടെ താമസസ്ഥലത്തേക്ക് ഇരകൾ മാർച്ച് നടത്തി. മാനേജിങ് ഡയറക്ടർ വി.പി. സബീർ താമസിക്കുന്ന പാലേരിയിലെ ബന്ധുവീട്ടിലേക്കാണ് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് നടത്തിയത്.
പേരാമ്പ്ര പൊലീസ് വീടിനു മുന്നിൽ മാർച്ച് തടഞ്ഞു. കുറ്റ്യാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ മൂന്ന് ശാഖകളിൽ പൊന്നും പണവും നിക്ഷേപിച്ച നിരവധി പേർക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. ഇവ തിരിച്ചുനൽകാതെ ജ്വല്ലറികൾ പൂട്ടുകയാണുണ്ടായത്. സംഭവം നടന്ന് അഞ്ച് മാസമായിട്ടും പ്രശ്നത്തിന് പരിഹാരം കാണാതായതോടെ നിക്ഷേപകർ അനിശ്ചിതകാല സമരം തുടങ്ങിയതിെൻറ ഭാഗമാണ് മാർച്ച് നടത്തിയത്.
ഇ.എ. റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികമായ സുബൈർ കുറ്റ്യാടി, ജിറാഷ് പേരാമ്പ്ര, നൗഫൽ ദേവർകോവിൽ, മൂസഹാജി വാണിമേൽ, പി.കെ. മഹബുബ്, സലാം മാപ്പിളാണ്ടി, ഷമീമ ഷാജഹാൻ, നബീസ എന്നിവർ നേതൃത്വം നൽകി. നിക്ഷേപം തിരിച്ചുകിട്ടുന്നതുവരെ ശക്തമായ സമരം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ ഉടമകളുടെയും മാനേജർമാരുടെയും വീടുകൾക്ക് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.