ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പ്രതികരിക്കാതെ യു.ഡി.എഫ്
text_fieldsകുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറിയിലെ കോടികളുടെ നിക്ഷേപത്തട്ടിപ്പു കേസിനോട് യു.ഡി. എഫ് കക്ഷികൾ ഇനിയും പ്രതികരിച്ചിട്ടില്ല. സി.പി.എം ഏരിയ കമ്മിറ്റി സംഭവ ദിവസം തന്നെ തട്ടിപ്പു കേസ് സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സി.പി.െഎയും ഇതേ ആവശ്യം ഉന്നയിച്ചതിനു പുറമെ ചൊവ്വാഴ്ച എ.െഎ.വൈ.എഫ് മണ്ഡലം കമ്മിറ്റി കുറ്റ്യാടിയിൽ പ്രതിഷേധ സംഗമം നടത്തുകയുമുണ്ടായി.കേസ് പ്രത്യേക ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.ഇത്ര വലിയ തട്ടിപ്പു സംഭവം അരങ്ങേറിയിട്ടും യു.ഡി.എഫ് ഘടക കക്ഷികളായ കോൺഗ്രസോ മുസ്ലിം ലീഗോ പ്രതികരിക്കാത്തതിൽ ഇരകളായ നിക്ഷേപകർ നിരാശരാണ്.
നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി എല്ലാ പാർട്ടിക്കാരെയും കണ്ട് പിന്തുണ തേടിക്കൊണ്ടിരിക്കുകയാണ്. കേസിനെ കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് യു.ഡി.എഫ് കക്ഷികൾ അറിയിച്ചത്. സ്ഥലം എം.എൽ.എ. കെ.പി. കുഞ്ഞഹമ്മദ് കുട്ടി, കെ. മുരളീധരൻ എം.പി.എന്നിവരെ സമീപിച്ചേപ്പാൾ അവർ പൊലീസ് അധികാരികളെ ബന്ധപ്പെട്ട് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം കുറ്റ്യാടി പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച വരെ 202 പരാതികൾ ലഭിച്ചതായി അറിയിച്ചു. നാദാപുരം സ്േറ്റഷനിൽ നൂറിലേറെ പരാതികൾ നൽകിയിട്ടുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഇതുവരെ മാനേജിങ് പാർട്ണർ മാത്രമാണ് അറസ്റ്റിലായത്. ബാക്കി പ്രതികളെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. റിമാൻഡിൽ കഴിയുന്ന മാനേജിങ് പാർട്ണർ കുളങ്ങരത്താഴ വി.പി. സമീർ എന്ന സബീറിനെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് അടുത്ത ദിവസം തന്നെ ഹരജി നൽകും.അതിനിടെ സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻമാസ്റ്റർ ആക്ഷൻകമ്മിറ്റി ഭാരവാഹികളും പ്രധാന പ്രവർത്തകരുമായി ബുധനാഴ്ച ചർച്ച നടത്തുമെന്ന് അറിയുന്നു.
സക്കീനക്ക് നഷ്ടമായത് ഏഴു ലക്ഷം
കുറ്റ്യാടി: കായക്കൊടിയിലെ വീട്ടമ്മയായ സക്കീനക്ക് കുറ്റ്യാടിയിലെ നിക്ഷേപ തട്ടിപ്പ് കാരണം നഷ്ടപ്പെട്ടത് ഏഴു ലക്ഷം രൂപ. ഖത്തറിലായിരുന്ന ഭർത്താവിന് കോവിഡ് പ്രതിസന്ധി കാരണം കമ്പനി ജോലിയിൽനിന്ന് ഒഴിവാക്കിയതിന് കിട്ടിയ മൂന്നു ലക്ഷം രൂപയും നിത്യരോഗിയായ പിതാവിന് മരുന്ന് വാങ്ങാൻ സ്ഥിരവരുമാനത്തിന് നൽകിയ മൂന്നു ലക്ഷവും സ്വർണവളയുണ്ടാക്കാൻ നൽകിയ ഒരു ലക്ഷവുമാണ് ജ്വല്ലറി പൂട്ടിയതോടെ നഷ്ടപ്പെട്ടത്.
കഴിഞ്ഞ മാർച്ച് വരെ ലാഭവിഹിതം തന്നതാണ്. വിശ്വാസം തോന്നിയതിനാലാണ് പിന്നീടും തുക നൽകിയത്. കുറ്റ്യാടി െപാലീസിൽ പരാതി നൽകിയെങ്കിലും ആവശ്യം വരുേമ്പാൾ വിളിക്കും എന്നാണ് അറിയിച്ചത്.രണ്ടു വർഷം മുമ്പ് നിക്ഷേപം തുടങ്ങിയതു മുതൽ നൽകിയ മൂന്നു ലക്ഷത്തിന് ലാഭവിഹിതം ലഭിച്ചിരുന്നതായും സക്കീന പറഞ്ഞു.
നിക്ഷേപം സ്വീകരിക്കൽ: വ്യാപാരികൾക്ക് പൊലീസിെൻറ നിർദേശം
കുറ്റ്യാടി: പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിച്ച് ലാഭം കൊടുക്കുന്ന ഏർപ്പാട് നിയമവിരുദ്ധമാണെന്ന് പൊലീസ് വ്യാപാരികളെ അറിയിച്ചു. കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചുമതലയുള്ള സി.െഎ ടി.ടി. ഫർഷാദ് വിളിച്ച യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അമിത ലാഭനിരക്കിൽ നിക്ഷേപം സ്വീകരിച്ചാൽ പതനത്തിനിടയാക്കുമെന്നും നിക്ഷേപം നടത്തുന്നതിൽ നിന്ന് ആളുകൾ പിന്തിരിയണമെന്നും പൊലീസ് ആവശ്യപ്പെട്ടതായി വ്യാപാരി നേതാക്കൾ അറിയിച്ചു.
പ്രതിഷേധ സംഗമം നടത്തി
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. ജില്ല സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി. സുരേഷ് അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ, എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. പി. ഗവാസ്, അഭിജിത്ത് കോറോത്ത് എന്നിവർ സംസാരിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കുറ്റക്കാരെ മുഴുവൻ അറസ്റ്റ ചെയ്യണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.