േഗാൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: രണ്ട് ഉടമകൾ ഡൽഹിയിൽ പിടിയിൽ
text_fieldsകുറ്റ്യാടി: േഗാൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസിൽ പൊലീസ് അന്വേഷിക്കുന്ന രണ്ട് ഉടമകൾ ഡൽഹിയിൽ പിടിയിൽ. രണ്ടാം പാർട്ണർ കുളങ്ങരത്താഴ കേച്ചരികെട്ടിയപറമ്പത്ത് കെ.പി.ഹമീദ് (55), മൂന്നാം പാർട്ണർ മീത്തലെ തയ്യുള്ളതിൽ എം.ടി. മുഹമ്മദ്(51) എന്നിവരെയാണ് ഡൽഹി വിമാനത്താവളത്തിൽനിന്ന് കുറ്റ്യാടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടികളുടെ സ്വർണവും പണവും വാങ്ങി ജ്വല്ലറി പൂട്ടിയതിനെ തുടർന്ന് നിക്ഷേപകർ നൽകിയ പരാതി പ്രകാരം ഒന്നാം പാർട്ണർ കുളങ്ങരത്താഴ വാതുക്കൽപമ്പത്ത് വി.പി.സമീറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഖത്തറിലേക്ക് കടന്ന ഹമീദ്, മുഹമ്മദ് എന്നിവരെ പിടികൂടാനാവാത്തതിനാൽ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതികൾ ദോഹയിൽനിന്ന് യു.കെ.വഴി ഡൽഹിയിൽ ഇറങ്ങിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ മാനേജിങ് ഡയറക്ടർ കൂടിയായ വി.പി. സബീറിനെ ബുധനാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസം 29 നാണ് സബീർ അറസ്റ്റിലായത്. കഴിഞ്ഞ 26നാണ് ജ്വല്ലറിയുടെ കുറ്റ്യാടി, കല്ലാച്ചി, പയ്യോളി ശാഖകൾ പൂട്ടിയതിനെ തുടർന്ന് നിക്ഷേപകർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.