ഗോൾഡ് പാലസ് ജ്വല്ലറി സമരം: ഉടമകളുടെ വീടുകളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കും
text_fieldsകുറ്റ്യാടി: കുറ്റ്യാടി കുളങ്ങരതാഴയിൽ 93 ദിവസമായി നടക്കുന്ന സമരം ശക്തമാക്കുമെന്ന് സമരസഹായ സമിതി. 25ന് ശേഷം ഉടമകളുടെ ആസ്തികളിലേക്കും വീടുകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഒമ്പത് മാസമായി വിവിധരീതിയിലുള്ള സമരപരിപാടികൾ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുകയായിരുന്നു. തുടർന്നാണ് വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിലുള്ള സമരസഹായസമിതി ഏറ്റെടുത്തത്.
മുമ്പ് ജ്വല്ലറി ഉടമകൾ ഒത്തുതീർപ്പിന് തയാറാണെന്ന് അറിയിച്ചുകൊണ്ട് ചർച്ച ആരംഭിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി ചർച്ച അവസാനിപ്പിച്ച് ഉടമകളിൽ ഗൾഫിലേക്ക് പോവുകയായിരുന്നു. ഇവരെ വീണ്ടും ചർച്ചക്ക് എത്തിക്കാനുള്ള ശ്രമമാണ് സമിതി നേതാക്കൾ തുടങ്ങിയിരിക്കുന്നത്. ചർച്ചക്ക് തയാറായില്ലെങ്കിലാണ് ഉടമകളുടെ ആസ്തികളിലേക്കും വീടുകളിലേക്കും സമരം വ്യാപിപ്പിക്കുക. തിങ്കളാഴ്ച കുറ്റ്യാടി മണ്ഡലം കോൺഗ്രസ് സമരത്തിന് നേതൃത്വം നൽകി. പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. ആക്ഷൻ കമ്മിറ്റി കൺവീനർ പി. സുബൈർ അധ്യക്ഷത വഹിച്ചു. എസ്.ജെ. സജീവ് കുമാർ, എൻ.സി. കുമാരൻ, ഇ.എം. അസ്ഹർ, ഇ.എ. റഹ്മാൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.