ഹിന്ദുത്വ വാദികൾ ദേശീയ സ്വാതന്ത്ര്യ സമരത്തെ അംഗീകരിക്കുന്നില്ല -പ്രഫ. കെ.എസ്. മാധവൻ
text_fieldsകുറ്റ്യാടി: ദേശ രാഷ്ട്രവ്യവസ്ഥയെ ഇല്ലാതാക്കി ഇന്ത്യയിൽ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനാണ് ദേശീയ സ്വാതന്ത്ര്യ സമരത്തെ അംഗീകരിക്കാത്ത ഹിന്ദുത്വ വലതുപക്ഷ കക്ഷികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് കാലിക്കറ്റ് സർവകലാശാല ചരിത്രവിഭാഗം അധ്യാപകൻ പ്രഫ. കെ.എസ്. മാധവൻ പറഞ്ഞു.
മലബാർ സമരവുമായി ബന്ധപ്പെട്ട് കുറ്റ്യാടിയിൽ ജി.ഐ.ഒ സംഘടിപ്പിച്ച ഇസ്സത്ത് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാർ സമരത്തെ സ്വാതന്ത്ര്യ സമരമായി അംഗീകരിക്കാതെ ഹിന്ദുവിരുദ്ധമെന്ന് സ്ഥാപിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നതെന്നും ചരിത്രത്തെ പിന്തള്ളി വർഗീയതയുടെയും ഭൂരിപക്ഷ മതരാഷ്ട്ര വാദത്തിെൻറയും അടിസ്ഥാനത്തിൽ വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജി.ഐ.ഒ ഏരിയ പ്രസിഡൻറ് ഫർഹാന ബഷീർ അധ്യക്ഷത വഹിച്ചു. ചരിത്ര ഗവേഷകൻ സമീൽ ഇല്ലിക്കൽ, ജമാഅത്തെ ഇസ്ലാമി അസി.സെക്രട്ടറി സമദ് കുന്നക്കാവ്, വനിത വിഭാഗം ജില്ല പ്രസിഡൻറ് ആയിഷ ഹബീബ്, സൂപ്പി കുറ്റ്യാടി, ജി.ഐ.ഒ സംസ്ഥാന ജോ. സെക്രട്ടറി ആഷിഖ ഷിറിൻ, ലുലു മർജാൻ എന്നിവർ സംസാരിച്ചു. ഇ.ജെ. റീഹ സ്വാഗതം പറഞ്ഞു.
സമീർ ബിൻസിയുടെ നേതൃത്വത്തിൽ മാപ്പിള ഇശലുകളും അവതരിപ്പിച്ചു. എക്സിബിഷനും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.