മലബാര്‍ സമരത്തെ വര്‍ഗീയ കലാപമെന്നു വിളിക്കുന്നത് ചരിത്രപരമായ അസംബന്ധം –കെ.കെ.എൻ. കുറുപ്പ്
text_fieldsകുറ്റ്യാടി: മലബാർ സമരത്തെ വര്‍ഗീയ കലാപമെന്നു വിളിക്കുന്നത് ചരിത്രപരമായ വങ്കത്തമാണെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടാണതെന്നും കാലിക്കറ്റ് വാഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എന്‍. കുറുപ്പ് പറഞ്ഞു. ബ്രിട്ടീഷുകാര്‍ക്കും ജന്മിമാര്‍ക്കും ഭൂവുടമകള്‍ക്കും അനീതിക്കുമെതിരെയുള്ള സായുധകലാപമെന്ന നിലയില്‍ വിലയിരുത്തുമ്പോഴാണ് അതിെൻറ ഗൗരവം ബോധ്യപ്പെടുക.
റഷ്യന്‍ കലാപത്തെയും ഫ്രഞ്ച് കലാപത്തെയും ചൈനീസ് കലാപത്തെയുമൊന്നും വിലയിരുത്തുന്നത് വര്‍ഗീയമായിട്ടല്ല, കൊളോണിയല്‍ ദുര്‍ഭരണത്തിനെതിരെ നടന്ന സായുധ കലാപമായാണ്. എന്നാല്‍, മലബാര്‍ സമരത്തിനിടെ നടന്ന അപൂര്‍വം ചില സംഭവങ്ങളുടെ പേരില്‍ സമരത്തെ പൂര്‍ണമായും അവഗണിക്കുന്നത് തെറ്റായ പ്രവണതയാണ്.
1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനു ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കലാപമാണ് 1921ലേത്. മലബാര്‍ സമരത്തിെൻറ നൂറാം വാര്‍ഷികാചരണ സമാപന സമ്മേളനത്തിൽ ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഖാലിദ് മൂസ നദ്വി അധ്യക്ഷത വഹിച്ചു.
കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, റാനിയ സുലൈഖ (ഡൽഹി യൂനിവേഴ്സിറ്റി), ജംഇയ്യതുൽ ഉലമ ഹിന്ദ് സംസ്ഥാന പ്രസിഡൻറ് അലിയാർ ഖാസിമി, പി. അബ്ദുല്‍ ഹമീദ്, അബ്ദുല്ല സല്മാന്, എന്‍.കെ. റഷീദ് ഉമരി എന്നിവർ സംസാരിച്ചു. മലബാർ സമരത്തെ ആസ്പദമാക്കി വിളയിൽ ഫസീലയും സംഘവും അവതരിപ്പിച്ച ഗാനവിരുന്ന്, അബ്ബാസ് കാളത്തോടിെൻറ '1921' നാടകം എന്നിവയും അരങ്ങേറി. വിവിധ മത്സരപരിപാടികളിൽ വിജയികളായവർക്ക് സമ്മാനവിതരണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.