അന്തർസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്തി: കുറ്റ്യാടിയിൽ തൊഴിൽചന്ത സജീവം
text_fieldsകുറ്റ്യാടി: േലാക്ഡൗൺ കാലത്ത് നാട്ടിലേക്ക് തിരിച്ചുപോയ അന്തർസംസ്ഥാന തൊഴിലാളികൾ മിക്കവരും തിരിച്ചെത്തിയതോടെ കൂറ്റ്യാടി ടൗണിൽ തൊഴിൽചന്ത വീണ്ടും സജീവമായി.
വിവിധ സംസ്ഥാനങ്ങളിലുള്ള ആയരിത്തോളം തൊഴിലാളികൾ കുറ്റ്യാടി പഞ്ചായത്തിൽനിന്നു മാത്രം എണ്ണൂറിൽ പരം പേർ തിരിച്ചു പോയിരുന്നു. കായക്കൊടി, വേളം, കാവിലുമ്പാറ, മരുതോങ്കര, കുന്നുമ്മൽ പഞ്ചായത്തുകളിൽനിന്നായി ആയിരത്തോളം പേർ പോയി. വിദഗ്ധ തൊഴിലാളികളല്ലാത്തവരെല്ലാം െവളുപ്പിന് കുറ്റ്യാടിയിലെത്തി തൊഴിൽ തേടുകയാണ്.
കരാറുകാരും, മേസൻമാരും വീട്ടുകാരും നേരിെട്ടത്തി ഇവരെ െതാഴിലിടങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുകയാണ് പതിവ്. കുറ്റ്യാടി പ്രധാന കവലയിൽ രാവിലെ വന്നാൽ തൊഴിലന്വേഷകരായ ഇതരസംസ്ഥാന െതാഴിലാളികൾ നിരന്നു നിൽക്കുന്നതു കാണാം. എേട്ടാടെ ഏതാണ്ടെല്ലാവർക്കും തൊഴിൽ ലഭിക്കും. അവശേഷിച്ചവർ ഒമ്പതുവരെ കാത്തിരുന്ന് താമസസ്ഥലങ്ങളിലേക്ക് തിരിച്ചപോകും. െപയിൻറർമാർ, സിമൻറ് തേപ്പുകാർ, മൊസൈക്ക് പണിക്കാർ തുടങ്ങിയ വിദഗ്ധ തൊഴിലാളികൾക്ക് കരാറുകാരുടെ കീഴിലോ സ്വന്തമായോ സ്ഥിരംതൊഴിൽ ലഭിച്ചിട്ടുണ്ടാവും. കോൺക്രീറ്റ് പണി, റോഡ് പണി, വീട് പണി എന്നിവക്കുള്ള ഹെൽപർമാരാണ് ഇപ്രകാരം തൊഴിൽ അന്വേഷിച്ച് എത്തുന്നവരിൽ അധികവും. ഇവരെ ആശ്രയിച്ച് കഴിയുന്ന ചായക്കടക്കാർ, ലോട്ടറി വ്യാപാരികൾ എന്നിവരും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.