നിക്ഷേപ തട്ടിപ്പ്: ജ്വല്ലറികളിൽ നിന്ന് നിക്ഷേപം തിരിച്ചെടുക്കാൻ ഇടപാടുകാർ
text_fieldsകുറ്റ്യാടി: നിരവധി പേർക്ക് ലക്ഷങ്ങളുടെ പൊന്നും പണവും നഷ്ടപ്പെട്ട ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് പുറത്തുവന്നതോടെ ടൗണിലെ മറ്റു ചില ജ്വല്ലറികളിലടക്കമുള്ള സ്ഥാപനങ്ങളിൽ നിക്ഷേപം നൽകിയവർ തിരിച്ചുചോദിക്കുന്നു. സ്ഥാപനങ്ങൾ പൂട്ടിപ്പോയാൽ പണവും സ്വർണവും നഷ്ടപ്പെടുമെന്ന ഭീതിയാണ് നിക്ഷേപം തിരിച്ചുചോദിക്കാൻ ചില ഇടപാടുകാരെ പ്രേരിപ്പിക്കുന്നത്. മൂന്നുമാസം മുമ്പേ നോട്ടീസ് നൽകണമെന്ന വ്യവസ്ഥയുള്ളതിനാൽ കടക്കാരോട് ഇേപ്പാഴേ ആവശ്യപ്പെട്ടവരുമുണ്ട്.
പൊന്നും പണവും നിക്ഷേപിക്കാൻ നിത്യവും ആളുകൾ എത്താറുണ്ടായിരുന്നെന്ന് അത്തരം ഏർപ്പാടില്ലാത്ത ചില ജ്വല്ലറിക്കാരും സ്ഥാപന ഉടമകളും പറയുന്നു. ഇങ്ങനെ എത്തുന്നവരെ അനുനയിപ്പിച്ച് പറഞ്ഞയക്കാറാണ് പതിവ്. ഇത്തരക്കാരിൽ പലരും അവസാനം എത്തിപ്പെട്ടത് േഗാൾഡ് പാലസ് ജ്വല്ലറിയിലായിരുന്നെന്ന് ഇപ്പോൾ നഷ്ടം സംഭവിച്ച ചിലർ പറയുന്നു. വിവിധ കാരണങ്ങളാൽ കുറ്റ്യാടിയിൽ പ്രവർത്തിച്ച നാല് പ്രമുഖ ജ്വല്ലറികൾ പൂട്ടിപ്പോവുകയോ ഇവിടെനിന്ന് മാറ്റിസ്ഥാപിക്കുകയോ ചെയ്തിട്ടുണ്ട്.
നിേക്ഷപകർക്ക് ഇത്രയധികം ലാഭം കൊടുത്തും പണിക്കൂലി കുറച്ച് മാസാന്ത നിേക്ഷപകർക്ക് സ്വർണം കൊടുത്തും ഗോൾഡ് പാലസ് ജ്വല്ലറി പ്രവർത്തിക്കുന്നതിൽ മറ്റു ജ്വല്ലറിക്കാർക്ക് അത്ഭുതമായിരുന്നു.തവണ വ്യവസ്ഥയിൽ ഒരു പവൻ സ്വർണം വിറ്റാൽ കലക്ഷൻ ഏജൻറുമാർക്ക് നിശ്ചിത ശതമാനം കമീഷൻ കൊടുക്കേണ്ടതുണ്ടായിരുന്നു.
കൂടാതെ ഇപ്രകാരം നൽകുന്ന സ്വർണത്തിന് പണിക്കൂലിയും ഇൗടാക്കിയിരുന്നു. ഇത് അനുഭവിച്ചറിഞ്ഞവർ ഇപ്രകാരം കിട്ടിയ സ്വർണംപോലും ജ്വല്ലറിയിൽ നിക്ഷേപമായി നൽകിയ സംഭവും ഉള്ളതായും ചിലർ പറഞ്ഞു. നിക്ഷേപകർക്ക് ലാഭം കൊടുക്കാൻ മാത്രം മാസത്തിൽ ലക്ഷങ്ങളാണ് വേണ്ടിവന്നിരുന്നത്. മൂന്ന് ശാഖകൾക്ക് പുറമെ കണ്ണൂർ ജില്ലയിൽ രണ്ടിടത്ത് പുതിയ ശാഖ തുറക്കാനും പദ്ധതിയുണ്ടായിരുന്നതായി പറഞ്ഞിരുന്നു. ജ്വല്ലറിയുടെ കണക്ക് വെക്കാനായി മറ്റ് ഉടമകൾ ആവശ്യപ്പെടുേമ്പാൾ ലാഭത്തിലാണ് േപാകുന്നതെന്നാണ് മാനേജിങ് പാർട്ണർ ആദ്യമാദ്യം പറഞ്ഞിരുന്നത്രെ. അവസാനം നിലംപതിക്കുന്ന അവസ്ഥ ബോധ്യപ്പെട്ടപ്പോൾ പ്രമുഖ പാർട്ണർമാർ അവരുടെ ഭാര്യമാരുടെ സർണംപോലും അവിടെ നിക്ഷേപിക്കേണ്ട സ്ഥിതിയുണ്ടായതായി നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.