ജാനകിക്കാട് കൂട്ട ബലാത്സംഗം: പ്രതികൾ റിമാൻഡിൽ
text_fieldsകുറ്റ്യാടി: പതിനേഴുകാരിയെ മരുതോങ്കര ജാനകിക്കാട് വിനോദസഞ്ചാര കേന്ദ്രത്തിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ നാലുപേരെയും കോഴിക്കോട് പോക്സോ സ്പെഷൽ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ മൂന്നിന് നടന്ന സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം എ.എസ്.പി അറസ്റ്റുചെയ്ത മരുതോങ്കര സ്വദേശികളായ അടുക്കത്ത് പാറച്ചാലിൽ ഷിബു(34), മൊയിലോത്തറ തമിഞ്ഞീമ്മൽ രാഹുൽ(22), മൊയിലോത്തറ തെേക്ക പറമ്പത്ത് സായൂജ്(24), കായക്കൊടി ആക്കൽ പാലോളി അക്ഷയ്(22) എന്നിവരെയാണ് ജഡ്ജി പി.കെ. ദിനേശൻ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തത്.
പബ്ലിക് പ്രോസിക്യൂട്ടർ കെ. സുനിൽകുമാർ ഹാജരായിരുന്നു. കാമുകനായ യുവാവ് സ്ഥലത്തെത്തിച്ച പെൺകുട്ടിയെ ഇയാളും ബാക്കിയുള്ളവരും പീഡിപ്പിച്ചു എന്നാണ് കേസ്. ബുധനാഴ്ച വൈകീട്ട് അറസ്റ്റിലായ പ്രതികളെ വ്യാഴാഴ്ച രാവിലെയാണ് കോടതിയിലേക്ക് കൊണ്ടുപോയത്. ചൊവ്വാഴ്ച വൈകീട്ട് കുറ്റ്യാടി ചെറുപുഴ പാലത്തിനു സമീപം പെൺകുട്ടിയെ സംശയാസ്പദനിലയിൽ കണ്ട ആളുകൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് പാനീയത്തിൽ മയക്കുമരുന്ന് കലർത്തി കുടിപ്പിച്ച ശേഷം ക്രൂരമായ പീഡനത്തിന് ഇരയാക്കിയത് വെളിവായത്. പോക്സോക്കു പുറമെ പട്ടികജാതി പീഡനം, ബലാത്സംഗം എന്നിങ്ങനെ കുറ്റങ്ങളും പ്രതികൾക്കെതിരിലുണ്ട്. ബുധനാഴ്ച തന്നെ പ്രതികളെ ജാനകിക്കാട്ടിൽ കൊണ്ടുപോയി തെളിവെടുത്തിരുന്നു. സയൻറിഫിക് അസിസ്റ്റൻറ് ശബ്നയും തെളിവുകൾ ശേഖരിക്കാൻ എത്തിയിരുന്നു.
െപൺകുട്ടിക്ക് െപാലീസ് കാവൽ വേണം –ബാലാവകാശ കമീഷൻ
കുറ്റ്യാടി: ജാനകിക്കാട്ടിൽ കൂട്ട ബലാത്സംഗത്തിനിരയായ പതിനേഴുകാരിക്ക് ഭീഷണി നിലനിൽക്കുന്നതിനാൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് ബാലാവകാശ കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ ആവശ്യപ്പെട്ടു. കുട്ടിയെയും മാതാപിതാക്കളെയും അദ്ദേഹം വ്യാഴാഴ്ച വീട്ടിൽ പോയി സന്ദർശിച്ചു. കുട്ടിക്ക് ഭീഷണിയുമുള്ളതിനാൽ പൊലീസ് സുരക്ഷ ആവശ്യമാണെന്നും ആവശ്യമെങ്കിൽ മാറ്റിപാർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിക്ക് കടുത്ത മാനസിക സമ്മർദമുള്ളതിനാൽ കൗൺസലിങ് നടത്തണം. അതിനു കമീഷൻ തന്നെ ഏർപ്പാട് ചെയ്യുമെന്നും പറഞ്ഞു. പേരാമ്പ്ര ഫ്രസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.