ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസ്: ഡൽഹിയിൽ അറസ്റ്റിലായവരെ െവള്ളിയാഴ്ച നാട്ടിലെത്തിക്കും
text_fieldsകുറ്റ്യാടി: ഖത്തറിൽനിന്ന് നാട്ടിലേക്ക് വരവെ ഡൽഹി വിമാനത്താവളത്തിൽ അറസ്റ്റിലായ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി ഉടമകളും പ്രവാസി വ്യാപാരികളുമായ കെ.പി. ഹമീദ്, എം.ടി. മുഹമ്മദ് എന്നിവരെ വ്യാഴാഴ്ച നാട്ടിലെത്തിക്കാനായില്ല. ബുധനാഴ്്ച പുലർച്ചെ ഇന്ദിര ഗാന്ധി അന്താരാഷ്്്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഇവരെ കുറ്റ്യാടി പൊലീസ് എത്തി കസ്റ്റഡിയിൽ എടുത്തിരുന്നു. നിയമപരമായ കടമ്പകൾ ഉള്ളതിനാൽ അറസ്റ്റിലായവരുമായി അനേഷണസംഘം വെള്ളിയാഴ്ച കുറ്റ്യാടിയിൽ എത്തുമെന്ന് അറിയിച്ചു. വിമാനത്താവളത്തിൽനിന്ന് സമീപത്തെ പൊലീസ് സ്റ്റഷനിലേക്കാണ് പോയത്. ശേഷം വൈദ്യപരിശോധനക്ക് വിധേയമാക്കി. പിന്നീട് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വിമാനയാത്രക്ക് വകുപ്പുതല അനുമതി വാങ്ങണം. ജ്വല്ലറിക്കെതിരെ കോടികളുടെ നിക്ഷേപതട്ടിപ്പ് പരാതി ഉയർന്നതിനാലാണ് രണ്ടും മൂന്നും പാർട്ണർമാരായ ഇവരെ അറസ്റ്റ് ചെയ്്തത്. കേസിൽ നേരത്ത മാനേജിങ് പാർട്ണർ വി.പി. സബീർ, കല്ലാച്ചി ശാഖ മാനേജർ റുംഷാദ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാനേജറും പാർട്ണർമാരും ഉൾപ്പെടെ ഇനിയും പലരും പ്രതിപ്പട്ടികയിലുണ്ട്.
കുറ്റ്യാടി സി.െഎ ടി.പി. ഫർഷാദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഘത്തിലെ എസ്.െഎ ദിലീപ്, സി.പി.ഒമാരായ ശ്രീജിത്ത്, റിയാസ് എന്നിവരാണ് ഡൽഹിയിൽനിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ജ്വല്ലറി തട്ടിപ്പ്; ഇരകൾക്ക് ഐക്യദാർഢ്യം
ആയേഞ്ചരി: കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പുകാരായ പ്രതികൾക്കെതിരെ നിയമ നടപടികൾ സ്വീകരിച്ച് നിക്ഷേപകർക്ക് അവരുടെ നിക്ഷേപങ്ങൾ തിരികെ ലഭ്യമാക്കാനുള്ള നിയമ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി കുറ്റ്യാടി മണ്ഡലം കമ്മിറ്റി പൊലീസ് അധികൃതരോട് ആവശ്യപ്പെട്ടു. ജ്വല്ലറി പൂട്ടുന്നതിെൻറ തലേ ദിവസം പോലും പണവും സ്വർണവും നിക്ഷേപമായി സ്വീക രിക്കുകയും അതുവഴി ആസൂത്രിതമായി തട്ടിപ്പ് നടത്തിയ പ്രതികളിൽ നിന്ന് നിക്ഷേപം തിരിച്ചു ലഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡൻറ് അടിക്കൂൽ മൂസ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇബ്രാഹിം, കുറ്റ്യാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സലാം കല്ലാറ, കുറ്റേരി ബശീർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.