ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്: ഉടമകളെ ചോദ്യംചെയ്തു
text_fieldsകുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് േകസിൽ റിമാൻഡിലായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. മാനേജറും പാർട്ണറുമായിരുന്ന സബീൽ, പാർട്ണർ സി.കെ. ഹമീദ് എന്നിവരെയാണ് അന്വേഷണ ഉദ്യോസ്ഥനായ സി.ഐ ടി.പി. ഫർഷാദ് കസ്റ്റഡിയിൽ വാങ്ങിയത്. സബീലിനെ ഏഴു ദിവസത്തേക്കും ഹമീദിനെ മൂന്നു ദിവസത്തേക്കുമാണ് വിട്ടുകിട്ടിയത്. തെളിവെടുപ്പിനായി ഇരുവരയെും എവിടെയും കൊണ്ടുപോയിട്ടില്ലെന്ന് സി.െഎ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തും.
കോടികളുടെ പണവും സ്വർണവും നിക്ഷേപമായി വാങ്ങിയിട്ടുണ്ടെങ്കിലും അവ എവിടെയെന്ന് കണ്ടെത്താനായിട്ടില്ല. മൂന്ന് ജ്വല്ലറികളിൽനിന്നായി രണ്ട് കിലോയിൽപരം സ്വർണം മാത്രമാണ് പൊലീസിന് ലഭിച്ചത്. അതിെൻറ എത്രയോ ഇരട്ടി നിക്ഷേപം സ്വീകരിച്ചിരുന്നു. സബീലിനെ കൂടുതൽ ചോദ്യം ചെയ്താൽ വിശദ വിവരം ലഭിക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.
താൻ ജ്വല്ലറിയിൽനിന്ന് തൽസ്ഥാനം രാജിവെച്ച്ഒഴിഞ്ഞിരുന്നെന്ന് കാണിച്ച് സബീൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് കഴിഞ്ഞ 22ന് അറസ്റ്റിലായത്. ചെറിയകുമ്പളം സ്വദേശിയായ ഹമീദിനെ മഞ്ചേരിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ ഒന്നിന് കുറ്റ്യാടിയിലെത്തുന്ന മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി കൂടിക്കാഴ്ച നടത്തും. നാലിന് കുളങ്ങരത്താഴയിൽ നിേക്ഷപകരുടെ വിപുലമായ യോഗം നടക്കും. ജ്വല്ലറി ഉടമകൾ ഭൂരിക്ഷവും കുളങ്ങരത്താഴക്കാരായതിനാലാണ് അവിടെ യോഗം നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.