ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്: ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നിക്ഷേപകർ
text_fieldsകുറ്റ്യാടി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് അരങ്ങേറിയ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യം ശക്തമാവുന്നു. മൂന്ന് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള േകസായതിനാൽ ഒരു ഏജൻസി അന്വേഷിക്കുന്നതായിരുക്കും ഉചിതമെന്നാണ് നിക്ഷേപകരുടെ അഭിപ്രായം. കുറ്റ്യാടി കേന്ദ്രമായുള്ള ജ്വല്ലറിയുടെ ശാഖകൾ കല്ലാച്ചി, പയ്യോളി എന്നിവിടങ്ങളിലും പ്രവർത്തിച്ചിരുന്നു. അതിനാൽ നാദാപുരം, പയ്യോളി പൊലീസും കേസ് അന്വേഷിക്കുന്നുണ്ട്.
നേരത്തേ നാദാപുരം ഡിവൈ.എസ്.പി കേസിന് മേൽനോട്ടും വഹിച്ചിരുന്നതായും അദ്ദേഹം സ്ഥലംമാറിപ്പോയതിനാൽ കേസിെൻറ ഏകോപനം നടക്കുന്നില്ലെന്നും പറയുന്നു. കൂടാതെ, കുറ്റ്യാടി സി.െഎക്കും സ്ഥലം മാറ്റം ലഭിച്ചിരുന്നെന്നും കേസ് അന്വേഷണച്ചുമതലയുള്ളതിനാൽ തൽക്കാലത്തേക്ക് മാറ്റം നടന്നില്ലത്രെ. ഇതുവരെ കുറ്റ്യാടി സ്റ്റേഷനിൽ 257 പരാതികളും നാദാപുരത്ത് 110 ഉം പയ്യോളിയിൽ നൂറോളം പരാതികളും ലഭിച്ചിട്ടുണ്ടെന്നുമാണ് അറിയുന്നത്.
നിക്ഷേപകരുടെ ആക്ഷൻ കമ്മിറ്റി എം.എൽ.എ മുഖേന മുഖ്യമന്ത്രിയെ കാണാൻ 12ന് അനുവാദം ലഭിച്ചിട്ടുണ്ട്. കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന അപേക്ഷ നൽകുമെന്നും പറഞ്ഞു. നേരത്തേ മന്ത്രി പി.എ. മുഹമ്മദ് റിയാസ് കുറ്റ്യാടിയിൽ വന്നപ്പോൾ നിക്ഷേപകർ ഇൗ ആവശ്യം ഉന്നയിച്ചതായും പറഞ്ഞു. കഴിഞ്ഞ ദിവസം നിയമ സഭയിൽ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ജ്വല്ലറി കേസ് സബ്മിഷനായി ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയായി കാസർകോട്, കണ്ണൂർ ജില്ലകളിലായി ഇത്തരം 169 കേസുകൾ രജിസ്റ്റർ ചെയ്തതായും ഇതിൽ 164 കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.
ഗോൾഡ്പാലസ് ജ്വല്ലറി പരാതിയുമായി ബന്ധപ്പെട്ട് 13 കേസെടുത്തതായും നാലുപേരെ അറസ്റ്റ് ചെയ്തതായുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എന്നാൽ, കുറ്റ്യാടിയിൽ മാത്രം അഞ്ചുപേരെയും നാദാപുരത്ത് രണ്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പയ്യോളിയിൽ അറസ്റ്റൊന്നും നടന്നിട്ടില്ല. അതിനിടെ കുഞ്ഞമ്മദ് കുട്ടി എം.എൽ.എ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടണമെന്നടക്കമുള്ള ആവശ്യങ്ങൾ ഉന്നയിരിച്ചുന്നെങ്കിലും നിക്ഷേപകർ പ്രതീക്ഷിച്ച മറുപടി മുഖ്യമന്ത്രിയിൽനിന്ന് ലഭിക്കുകയുണ്ടായില്ലെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.