ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി –പൊലീസ്
text_fieldsകുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ പൊലീസിെൻറ പേരിൽ വ്യാജ പ്രചാരണങ്ങൾ. പൊലീസ് അന്വേഷിക്കുന്ന പ്രതികൾ എന്നൊക്കെ ചേർത്താണ് ചിലരുടെ ഫോേട്ടാകൾ വെച്ച് കുറ്റ്യാടി പൊലീസിെൻറ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇവരെ കുറിച്ച് കുറ്റ്യാടി പൊലീസിൽ വിവരം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേഷെൻറ നമ്പറും ചേർത്തിട്ടുണ്ട്. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതികളുടെ കൂടെ പ്രതികളല്ലാത്തവരുടെ ഫോേട്ടാകളും പ്രചരിപ്പിക്കുകയാണ്. വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുെമെന്ന് സി.െഎ ടി.പി. ഫർഷാദ് പറഞ്ഞു.
അതിനിടെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ട ജ്വല്ലറി ഉടമകളായ മുaഹമ്മദ്, ഹമീദ് എന്നിവരെ ചോദ്യംചെയ്യൽ തുടരുകയാണ്. ലഭിച്ച വിവരങ്ങൾ െപാലീസ് വെളിപ്പെടുത്തിയിട്ടില്ല.
വിദേശത്തുനിന്ന് എത്തിയ ഉടനെ ആയതിനാൽ കൂടുതൽകാര്യങ്ങൾ ചോദിച്ചിട്ടില്ല എന്നാണ് പറഞ്ഞത്. ജ്വല്ലറി പ്രതിസന്ധിക്കിടയിൽ ഗൾഫിലേക്ക് കടക്കാനുണ്ടായ കാരണങ്ങൾ, ജ്വല്ലറി അടക്കാനുള്ള കാരണം എന്നിവ ഇവരെ ചോദ്യംചെയ്താൽ ലഭിക്കുമെന്നാണ് അറിയുന്നത്. ഇൗ കേസിൽ പ്രതിചേർത്തിട്ടുള്ള മറ്റ് പാർട്ണർമാർ അറസ്റ്റിലാവുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.