മണി എക്സേഞ്ച് ഏജൻറിനെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസ്; മുഖ്യപ്രതി അറസ്റ്റിൽ
text_fields
കുറ്റ്യാടി: സി.ഡി എമ്മിൽ പണം അടക്കാൻ േപാകുകയായിരുന്ന മണി എക്സ്േഞ്ച് ഏജൻറിനെ തട്ടിക്കൊണ്ടു േപായി ഏഴര ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതി രണ്ടര വർഷത്തിനുശേഷം അറസ്റ്റിൽ. ഒളിവിലായിരുന്ന പേരാമ്പ്ര എരവട്ടൂർ പുത്തൂര് മാവുള്ളപറമ്പിൽ ഹംസാദ് എന്ന നൗഷാദിനെയാണ്(43) കുറ്റ്യാടി പൊലീസ് കായങ്കുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.
രാവിലെ വീട്ടിൽനിന്ന് വടകരക്ക് പോകുേമ്പാൾ കായക്കൊടി ചങ്ങരംകുളം നാവത്ത്കണ്ടി അനൂപിെൻറ 7,76,500 രൂപയും സ്കൂട്ടറുമാണ് നൗഷാദിെൻറ നേതൃത്വത്തിലെ നാലംഗ സംഘം ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിയെടുത്തത്. സ്കൂട്ടറിൽ വരുകയായിരുന്ന അനൂപിനെ കാക്കുനി-അരൂർ േറാഡിൽ എത്തിയപ്പോൾ കാറിൽ വന്ന സംഘം കൈകാണിച്ച് നിർത്തിക്കുകയും കാറിൽ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു.
കള്ളപ്പണമാണ് കൊണ്ടുപോകുന്നതെന്നും രേഖകൾ കാണിക്കണമെന്നും ആവശ്യപ്പെട്ടു. അതിനിടയിലാണ് ഒരാൾ അനൂപിെൻറ സ്കൂട്ടറുമായി കടന്നുകളഞ്ഞത്. പള്ളിയത്ത് ഭാഗത്തേക്ക് പോയ സംഘം അനൂപിനെ വഴിയിൽ ഇറക്കിവിട്ട് പണവുമായി കടന്നു.
തുടർന്ന് കുറ്റ്യാടി െപാലീസ് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കണ്ടെത്തിയ തെളിവുപ്രകാരം കുഞ്ഞബ്ദുല്ല കൂരാച്ചുണ്ട്, നൗഫൽ മരുതേരി, അൻവർ കൂരാച്ചുണ്ട് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇത്രയുംകാലം ഒളിവിലായിരുന്ന നാഷാദിനെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് നാളുകളായി പൊലീസ് പിന്തുടരുകയായിരുന്നു. കുറ്റ്യാടി സി.െഎ ടി.പി. ഫർഷാദിെൻറ നേതൃത്വത്തിെല അേന്വഷണ സംഘത്തിലെ എ.എസ്.െഎ രാജഗോപാലൻ, എസ്.സി.പി.ഒ സദാനന്ദൻ, സി.പി.ഒ രതീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നൗഷാദും മറ്റു പ്രതികളും നേരത്തേ വിവിധ കേസുളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് മുമ്പാകെ ഹജരാക്കിയ നൗഷാദിനെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.