പ്രസിഡൻറ് പദം വീട്ടുകാര്യമാക്കിയ ദമ്പതികൾ
text_fieldsകുറ്റ്യാ ടി: ഭർത്താവ് ജില്ല പഞ്ചായത്ത് പ്രസിഡൻറും ഭാര്യ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ ഒരു അപൂർവ സംഭവമുണ്ടായിരുന്നു കോഴിക്കോട് ജില്ലയിൽ. പ്രഥമ കോഴിക്കോട് ജില്ല പഞ്ചായത്തിെൻറ രണ്ടാം പകുതിയിൽ പ്രസിഡൻറായ പി. മോഹനൻ മാസ്റ്ററും കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായ ഭാര്യ കെ.കെ. ലതികയുമായിരുന്നു അത്. കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ മാസ്റ്റർക്ക് ശേഷം 1998 െഫബ്രുവരി മുതൽ 2000 സെപ്റ്റംബർ വരെയാണ് മോഹനൻ മാസ്റ്റർ ജില്ല പഞ്ചായത്ത് പ്രസിഡൻറായത്. 1995 മുതൽ 2005 വരെയാണ് കെ.കെ. ലതിക കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വഹിച്ചത്.
അക്കാലത്ത് ജില്ലയിലെ എറ്റവും നല്ല ഗ്രാമപഞ്ചായത്തിനുള്ള അവാർഡും നേടിയിരുന്നു. ലതികയുടെ പിതാവ് കെ.കെ. കുഞ്ഞാത്തു കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ ദീർഘകാലം പ്രസിഡൻറായിരുന്നു.
ലതിക 2006 മുതൽ പഴയ മേപ്പയ്യൂർ നിയമസഭ മണ്ഡലത്തിെൻറ അവസാന എം.എൽ.എയും 2011ൽ കുറ്റ്യാടി മണ്ഡലത്തിെൻറ പ്രഥമ എം.എൽ.എയുമായി. എന്നാൽ, 2016ൽ മൂന്നാമൂഴത്തിൽ പാറക്കൽ അബ്ദുല്ലയോട് പരാജയപ്പെട്ടു. മോഹനൻ മാസ്റ്റർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവിക്കുശേഷം ജനപ്രതിനിധി സ്ഥാനത്തേക്ക് മത്സരിച്ചിട്ടില്ല.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായിരുന്നു. തെളിവില്ലാത്തതിനാൽ കോടതി െവറുതെ വിട്ടു. പിന്നീട് അദ്ദേഹം പാർട്ടിയുടെ അമരക്കാരനായി. ഇേപ്പാൾ സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.