അരലക്ഷം മുതൽ 70 ലക്ഷം വരെ നൽകിയവർ നിരവധി; ജ്വല്ലറി തട്ടിപ്പിനിരയായ നിക്ഷേപകർ മുൾമുനയിൽ
text_fieldsകുറ്റ്യാടി: ലാഭവും വിവാഹാവശ്യത്തിന് സ്വർണവും ലക്ഷ്യംവെച്ച് കുറ്റ്യാടി േഗാൾഡ് പാലസ് ജ്വല്ലറിയിൽ പണവും സ്വർണവും നിക്ഷേപിച്ചവർ ജ്വല്ലറിയുടെ എല്ലാ ശാഖകളും പൂട്ടിയതോടെ ആശങ്കയുടെ മുൾമുനയിൽ. പൊലീസ് സ്റ്റേഷനുകളിൽ പാരതിക്കാരുടെ പ്രവാഹമാണ്.െപൺമക്കളുടെ വിവാഹത്തിന് ആഭരണം വാങ്ങാൻ ദിവസ വരുമാനത്തിൽനിന്ന് നിശ്ചിത പങ്ക് മാസാന്തം അടക്കുന്നവരടക്കം തട്ടിപ്പിനിരയായവരിൽ പെടും.
നിക്ഷേപങ്ങൾ സ്വീകരിക്കുകയും രേഖകളിൽ ഒപ്പിടുകയും ചെയ്ത മാനേജിങ് പാർട്ണർ സബീറിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് പാർട്ണർമാരെ രേഖകൾ പരിശോധിച്ച് കണ്ടെത്തണം. തുടർച്ചയായി പൊതു അവധികൾ വരുന്നത് പൊലീസിന് തടസ്സമായിട്ടുണ്ട്. രജിസ്റ്റർ ഒാഫിസ്, വില്ലേജ് ഒാഫിസ്, ബാങ്കുകൾ, പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്ന് രേഖകൾ ലഭിക്കേണ്ടതുണ്ട്. കോടതി നിർദേശം ലഭിച്ചാൽ പ്രതികളുടെ ആസ്തികൾ കണ്ടുകെട്ടി സമർപ്പിക്കുന്നതാണെന്നും പാർട്ണർമാരെ കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന നാദാപുരം ഡിവൈ.എസ്.പി ജേക്കബ് പറഞ്ഞു.
ജ്വല്ലറി ബിസിനസ് ഒരു വർഷം മുമ്പുവരെ പൊട്ടിത്തുടങ്ങിയതായി നാട്ടുകാർക്ക് സൂചന ലഭിച്ചിരുന്നു. ഇതേതുടർന്ന് ചിലർ നിക്ഷേപങ്ങൾ പിൻവലിച്ചുതുടങ്ങി. അഞ്ചു മുതൽ 25 പവൻവരെ സ്വർണാഭരണങ്ങൾ നിക്ഷേപിച്ച് വർഷങ്ങളായി ലാഭവിഹിതം വാങ്ങുന്നവരുണ്ട്. ബാങ്കുകൾ നൽകുന്ന പലിശയേക്കാൾ അധികം തുക ലാഭമായി നൽകുന്ന സ്ഥാപനങ്ങൾ ദീർഘായുസ്സുണ്ടാവില്ലെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ തെളിഞ്ഞിട്ടുള്ളതാണെന്നും കുറ്റ്യാടിയിലെ ജ്വല്ലറിയുടെ തകർച്ചക്ക് പിന്നിലും കാരണം അതാണെനും പൊലീസ് അധികൃതർ പറയുന്നു.
മാനേജിങ് പാർട്ണർ എല്ലാം കൈകാര്യം ചെയ്തേപ്പാൾ മറ്റ് പാർട്ണർമാരുടെ ശ്രദ്ധക്കുറവുണ്ടായി. ൈഹസ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സബീർ കോടികളുടെ ബിസിനസ് ശൃംഖല നിയന്ത്രിച്ചപ്പോൾ അതിലെ പിഴവുകൾ കണ്ടെത്താൻ മറ്റുള്ളവർ ശ്രമിച്ചില്ലെന്നാണ് പറയുന്നത്. അരക്കോടിയും മുക്കാൽ കോടിയും വരെ സെക്യൂരിറ്റി കൊടുത്താണ് കുറ്റ്യാടിയിലെയും മുറ്റ് ശാഖകളിലെയും കെട്ടിടങ്ങൾ വാടകക്കെടുത്തതെന്ന് പൊലീസ് പറഞ്ഞു.
തെളിവെടുപ്പിനായി ശബീറിനെ കുളങ്ങരത്താഴയിലെ വീട്ടിൽ എത്തിച്ചപ്പോൾ നിവിധിപേർ എത്തിയെങ്കിലും ലോക്ഡൗൺ കാരണം പൊലീസ് ആളുകളെ തിരിച്ചയച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ, സബീർ സ്ഥലംവിട്ടപ്പോൾ കൂടെയുണ്ടായിരുന്നയാൾ എന്നിവരെ മാത്രമാണ് പൊലീസ് വീട്ടിൽ കയറ്റിയത്.
മുഴുവൻ പ്രതികളെയും പിടികൂടണം
കുറ്റ്യാടി: ഗോൾഡ് പാലസ് ജ്വല്ലറിയിൽനിന്ന് നിക്ഷേപകരെ വഞ്ചിച്ചു മുങ്ങിയ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഗോൾഡ് പാലസ് തട്ടിപ്പിനിരയായവരുടെ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. നിരവധി പാവപ്പെട്ടവരായ ജനങ്ങളുടെ നിക്ഷേപവുംകൊണ്ടാണ് മുഹമ്മദ്, ഹമീദ്, സബീർ, സബീൽ എന്നിവർ മുങ്ങിയത്. ഇതിൽ സബീറിനെ മാത്രമേ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുള്ളൂ എന്നും പറഞ്ഞു. ചെയർമാൻ അജ്നാസ്, കൺവീനർ പി. സുബൈർ എന്നിവർ സംസാരിച്ചു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.