കുറ്റ്യാടി പീസ് സ്ക്വയർ ഉദ്ഘാടനം ശനിയാഴ്ച
text_fieldsകുറ്റ്യാടി: ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം സ്ഥാപിച്ച പീസ് സ്ക്വയർ ഉദ്ഘാടനവും സാംസ്കാരിക സമ്മേളനവും ശനിയാഴ്ച വൈകീട്ട് മൂന്നരക്ക് നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിപുലമായ മത, സാംസ്കാരിക കേന്ദ്രത്തിനാണ് പീസ് സ്ക്വയറിലൂടെ തുടക്കം കുറിക്കുന്നത്.
സ്കൂൾ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന വിശാലമായ ലൈബ്രറി, പ്രയർ ഹാൾ, എജുക്കേഷനൽ ഗൈഡൻസ് സെൻറർ, കനിവ് ആരോഗ്യ സേവന കേന്ദ്രം, ട്രെയിനിങ് സെന്റർ, ഓഡിറ്റോറിയം, ആധുനിക സൗകര്യങ്ങളോടുകൂടിയ കോൺഫറൻസ് ഹാൾ, ഖുർആൻ സ്റ്റഡി സെന്റർ തുടങ്ങിയ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന പീസ് സ്ക്വയർ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് ടി. ശാക്കിർ അധ്യക്ഷത വഹിക്കും. ജമാഅത്തെ ഇസ്‍ലാമി കേരള അസി. അമീർ പി. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തും.
സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും. ഹാർമണി ട്രസ്റ്റ് ചെയർമാൻ ടി. മുഹമ്മദ് അധ്യക്ഷത വഹിക്കും.
ഖുർആൻ സ്റ്റഡി സെന്റർ ഓൾ ഇന്ത്യ മുസ്‍ലിം പേഴ്സനൽ ലോബോർഡ് അംഗം അബ്ദുശ്ശുക്കൂർ അൽ ഖാസിമിയും കനിവ് കേന്ദ്രം സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനും എജുക്കേഷനൽ ഗൈഡൻസ് സെന്റർ ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാറും ഓഡിറ്റോറിയം മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ലയും കോൺഫറൻസ് ഹാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസയും വനിത വിഭാഗം ഓഫിസ് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സമിതിയംഗ സി.വി. ജമീലയും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ടി. മുഹമ്മദ് വേളം, വി.എം. ലുക്മാൻ, വി.എം. മൊയ്തു, അബ്ദുല്ല സൽമാൻ, എൻ. അബ്ദുൽ അസീസ്, ഒ.കെ. ഫൈറൂസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.