സമ്പൂർണ കേരഗ്രാമമായി കുറ്റ്യാടി മണ്ഡലം മാറും -മന്ത്രി പി. പ്രസാദ്
text_fieldsവില്യാപ്പള്ളി: സംസ്ഥാനത്തെ സമ്പൂർണ കേരഗ്രാമങ്ങളുള്ള പ്രദേശമായി കുറ്റ്യാടി നിയോജക മണ്ഡലം മാറുമെന്ന് കാർഷിക വികസന കർഷകക്ഷേമ മന്ത്രി പി. പ്രസാദ്.
വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ കേരഗ്രാമം പദ്ധതി നടപ്പാക്കാത്ത ആയഞ്ചേരി പഞ്ചായത്തിൽ കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കുറ്റ്യാടി തേങ്ങയുടെ ഉൽപാദനം കുറഞ്ഞത് സംബന്ധിച്ച് പഠനം നടത്തുമെന്നും തുള്ളി നനയുൾപ്പെടെയുള്ള പദ്ധതികൾക്ക് ഘട്ടംഘട്ടമായി സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. നാളികേര ഉൽപാദനം വർധിപ്പിക്കാൻ കർഷകർക്ക് ആവശ്യമായ പിന്തുണയും സഹായവും കൃഷി വകുപ്പ് നൽകും. നാളികേരത്തിൽനിന്നും മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കാൻ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകൻ കൊടകനാണ്ടി കുമാരനെ മന്ത്രി ആദരിച്ചു. തെങ്ങുകയറ്റ ഉപകരണങ്ങളുടെ വിതരണവും നടന്നു. ഒ.കെ. കൃഷ്ണനുണ്ണി, കെ. ലിസി ആന്റണി, ജില്ല പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.വി. റീന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൂളക്കണ്ടി മുരളി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. സിമി, കെ. സുബിഷ, കെ. രജിത, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. റഫീഖ്, ഒ.എം. ബാബു, സുബീഷ് പുതിയെടുത്ത്, വാർഡ് അംഗം ഇബ്രാഹീം പുത്തലത്ത്, വി.കെ. സിന്ധു, കെ.കെ. വിനോദ് കൃഷ്ണൻ എന്നിവർ സംസാരിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിളുള സ്വാഗതവും ടി. പുഷ്പ ഹെൻസനൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.