വേളത്ത് പ്രസിഡൻറ് സ്ഥാനം പങ്കിടാൻ മുസ്ലിം ലീഗും കോൺഗ്രസും തമ്മിൽ ധാരണ
text_fieldsകുറ്റ്യാടി: കോൺഗ്രസിന് നാലും മുസ്ലിം ലീഗിന് അഞ്ചും സീറ്റുകൾ കിട്ടിയ വേളം ഗ്രാമപഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനം പങ്കിടാൻ ഇരുപാർട്ടികൾ തമ്മിൽ ധാരണയിലേക്ക്. പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉണ്ടാക്കിയ കരാർ പ്രകാരം അവസാനത്തെ ഒരുവർഷം പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് നൽകാനാണ് തീരുമാനമായതെന്ന് അറിയുന്നു. നിലവിൽ പ്രസിഡൻറ് മുസ്ലിം ലീഗുകാരിയും കേൺഗ്രസുകാരൻ വൈസ് പ്രസിഡൻറുമാണ്. കഴിഞ്ഞ തവണയും ഇങ്ങനെ തീരുമാനം ഉണ്ടായിരുന്നെങ്കിലും ലിഖിതമായ കരാർ ഇല്ലാത്തതിനാലാണത്രെ നടപ്പായിട്ടില്ല.
അതിൽ പ്രതിഷേധിച്ച് കോൺഗ്രസിെൻറ വൈസ് പ്രസിഡൻറ് അവസാന കാലം തൽസ്ഥാനം രാജിവെച്ചിരുന്നു. പിന്നീട് നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ അവർ തന്നെ മത്സരിച്ച് തൽസ്ഥാനത്ത് തിരിച്ചുവരുകയാണുണ്ടായത്. ഇത്തവണ പ്രസിഡൻറ്, വൈസ് പ്രസിഡഡൻറ് തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസ് ആവശ്യം ഉന്നയിക്കുകയും ഇതുസംബന്ധിച്ച് കരാർ ഉണ്ടാക്കുകയും ചെയ്തെന്നാണ് കോൺഗ്രസിെൻറ ഭാഗത്തുനിന്നുള്ള വിശദീകരണം.
എന്നാൽ, ഒപ്പംതന്നെ കോൺഗ്രസിെൻറ ഒരു മെംബർ രാജിെവച്ച് ലീഗുകാരനെ മത്സരിപ്പിക്കാൻ കരാറുള്ളതായും ലീഗുമായി ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ, അണികളുടെ വികാരം എങ്ങനെയായിരിക്കുമെന്ന് അറിയാത്തതിനാലും നാലു കൊല്ലം കഴിഞ്ഞുള്ള കാര്യമായതിനാലും ഇരു പാർട്ടികളും രണ്ടു തീരുമാനവും ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കുന്നുമ്മൽ േബ്ലാക്ക് പഞ്ചായത്ത് പരധിയിലെ ഏഴു പഞ്ചായത്തുകളിൽ യു.ഡി.എഫ് ഭരിക്കുന്ന ഏക പഞ്ചായത്താണ് വേളം. മൂന്നുതവണ തുടർച്ചയായി യു.ഡി.എഫാണ് ഇവിടെ ഭരണത്തിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.