കുറ്റ്യാടി സ്റ്റേഷൻ നക്സൽ ആക്രമണം: അവശേഷിക്കുന്നത് കടുങ്ങോൻ മാത്രം
text_fieldsകുറ്റ്യാടി (കോഴിക്കോട്): പൊലീസ് സ്റ്റേഷൻ നക്സൽ ആക്രമണക്കേസിലെ പ്രതിയായ ടി. അപ്പു ബാലുശ്ശേരി കൂടി മരിച്ചതോടെ പതിനാറ് പ്രതികളിൽ അവശേഷിക്കുന്നത് താൻ മാത്രമെന്ന് പാലേരി തോട്ടത്താങ്കണ്ടിയിലെ കടുങ്ങോൻ. കേസിലെ പതിനഞ്ച് പ്രതികളും മരിച്ചു. അപ്പുവും കടുേങ്ങാനും മാനന്തവാടിയിലെ വേലപ്പൻ മാസ്റ്ററുമായിരുന്നു ആക്രമണത്തിെൻറ പ്രധാന സൂത്രധാരന്മാർ.
1969 ഡിസംബർ18 ന് പുലർച്ച രണ്ടു മണിക്ക് ഇവരുടെ നേതൃത്വത്തിലാണ് സ്റ്റേഷൻ ആക്രമിച്ചത്. പൊലീസിെൻറ പ്രത്യാക്രമണത്തിൽ പെരുവണ്ണാമൂഴിക്കാരൻ വേലപ്പൻ കൊല്ലപ്പെട്ടു. സ്റ്റേഷനിലുണ്ടായിരുന്ന എസ്.െഎ.പ്രഭാകരെൻറ കൈ ബോംബേറിൽ അറ്റു പോകുകയും ചെയ്തിരുന്നു.
77കാരനായ കടുങ്ങോൻ ഉൾപ്പെടെയുള്ളവരെ എട്ടുവർഷമാണ് ശിക്ഷിച്ചത്. അതിൽ രണ്ടരവർഷം കോഴിക്കോട് ജില്ല ജയിലിൽ റിമാൻഡിലായിരുന്നു. ബാക്കിക്കാലം കണ്ണൂർ സെൻട്രൽ ജയിലിലുമായിരുന്നു. ചേമഞ്ചേരി ശ്രീനിവാസനെ േകസിൽ െവറുതെ വിട്ടു. കടുേങ്ങാനെ രണ്ടു ദിവസത്തിനു ശേഷം പാലേരി പാറക്കടവിലെ ആൾത്താമസമില്ലാത്ത പറമ്പിൽനിന്ന് നാട്ടുകാർ കണ്ടെത്തിയാണ് പൊലീസിലേൽപ്പിച്ചത്.
അപ്പുവിനെ ആറുമാസം കഴിഞ്ഞാണ് പിടികൂടുന്നത്. തൊട്ടിൽപ്പാലം ചൊത്തക്കൊല്ലിയിലെ വിട്ടീൽനിന്ന് ഒപ്പം മറ്റു പ്രതികളായ പൊക്കൻ, കണ്ണൻ എന്നിവെരയും പിടികൂടി. പൊക്കെൻറ വീട്ടിൽനിന്നാണ് മൂവരെയും പിടിക്കുന്നത്.
പാച്ചു പെരുവണ്ണാമൂഴി, പാലേരിയിലെ വി.കെ.കുഞ്ഞിരാമൻനായർ, കോഴിക്കോട് അച്യുതൻ, തൊട്ടിൽപ്പാലം സ്വദേശികളായ കൊടക്കാരൻ വേലായുധൻ, കണ്ണൻ, കുട്ടപ്പൻ തുടങ്ങിയവരായിരുന്നു ബാക്കി പ്രതികൾ. അപ്പു മരിക്കുന്നതുവരെ സി.പി.എമ്മിൽ തുടർന്നു.
എൽ.െഎ.സി ഏജൻറുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പിൽ മരിച്ച രാജെൻറ അനുസ്മരണ പരിപാടിക്ക് രണ്ടു കൊല്ലം മുമ്പ് അപ്പു കുറ്റ്യാടിയിൽ വന്നിരുന്നു. കടുങ്ങോൻ അടുത്ത കാലം വരെ പത്രം ഏജൻറ്, ലോട്ടറി ഏജൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നക്സൽ ആക്രമണം നടന്ന കുറ്റ്യാടിയിലെ പൊലീസ് സ്റ്റേഷൻ കെട്ടിടം ഇനിയും െപാളിച്ചു മാറ്റിയിട്ടില്ല.
അപ്പു ബാലുശ്ശേരി: പോരാട്ടത്തിെൻറ കനലുകൾ കാത്തുസൂക്ഷിച്ച വിപ്ലവകാരി
ഉള്ള്യേരി: നക്സലൈറ്റ് പ്രസ്ഥാനത്തിെൻറ മുൻനിരപ്പോരാളിയായിരുന്ന അപ്പു ബാലുശ്ശേരി വിടപറയുമ്പോൾ ഓർമയാവുന്നത് വിപ്ലവവീര്യം അവസാനകാലം വരെയും കാത്തുസൂക്ഷിച്ച പൊതുപ്രവർത്തകനെ. വ്യാഴാഴ്ച രാത്രി വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലാണ് മരണപ്പെട്ടത് . നക്സൽബാരി പ്രക്ഷോഭകാലത്ത് 1969 ലെ കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമണത്തിനു നേതൃത്വം കൊടുത്തു. കുറ്റ്യാടി പൊലീസ് സ്റ്റേഷൻ ആക്രമണത്തിനിടെ പൊലീസിെൻറ വെടിയേറ്റ് അപ്പുനായർക്കൊപ്പമുണ്ടായിരുന്ന കോഴിപ്പിള്ളി വേലായുധൻ മരണപ്പെട്ടിരുന്നു. ബാലുശ്ശേരിയിലെ ചന്ദ്രിക ബീഡിക്കമ്പനിയിൽ ജോലിക്കാരനായിരുന്നു അപ്പുനായർ എ.കെ.ജിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണി ജാഥയിൽ പങ്കെടുത്തതാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്.
പിന്നീട് കുന്നിക്കൽ നാരായണനോടൊപ്പം നക്സലൈറ്റ് പ്രസ്ഥാനത്തിലേക്ക് വന്നു. 1968ൽ നടന്ന തലശ്ശേരി, പുൽപ്പള്ളി സ്റ്റേഷൻ ആക്രമണത്തിലും പങ്കാളിയായി. തലശ്ശേരി സ്റ്റേഷൻ ആക്രമണക്കേസിൽ പൊലീസ് അറസ് റ്റു ചെയ്തത് മറ്റൊരു അപ്പുവിനെയായിരുന്നു. പൈതൃകമായി ലഭിച്ച 20 സെന്റ് ഭൂമി വിറ്റാണ് കുറ്റ്യാടി സ്റ്റേഷൻ ആക്രമണത്തിനുള്ള ഒരുക്കങ്ങൾ നടത്തിയത് .ഈ കേസിൽ ശിക്ഷിക്കപ്പെട്ട് എട്ട് വർഷം കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നു. 1976ൽ പുറത്തുവന്നെങ്കിലും 'മിസ' തടവുകാരനായി വീണ്ടും ജയിലിലായി. ബാലുശ്ശേരി, പേരാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിൽ സംഘടനയുടെ അടിത്തറ വിപുലപ്പെടുത്താൻ വേണ്ടി ഒറ്റക്ക് പ്രവർത്തിച്ചു.
മികച്ച പ്രഭാഷകൻ കൂടിയായിരുന്നു. അടിയന്തരാവസ്ഥ തടവുകാരുടെ ഏകോപനസമിതിയിൽ അംഗമായിരുന്ന ഇദ്ദേഹം കഴിഞ്ഞ ജൂൺ 26നു സംഘടന കോഴിക്കോട് നടത്തിയ സമരത്തിൽ പങ്കെടുത്തിരുന്നു. ഉള്ളൂർ പ്രദേശത്തെ റോഡ്, കുടിവെള്ളം അടക്കമുള്ള വികസന പ്രവർത്തനങ്ങളുടെ മുൻനിരയിൽ പ്രവർത്തിച്ചിരുന്നു. ഗ്രോ വാസു അടക്കം സമൂഹത്തിെൻറ വിവിധ മേഖലകളിൽ പെട്ട ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തി. അപ്പു ബാലുശ്ശേരിയുടെ നിര്യാണത്തിൽ മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ റെഡ് ഫ്ലാഗ് ജില്ല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.