വാടകക്ക് നൽകിയ കാറും തിരിച്ചുവാങ്ങാൻ ചെന്ന ആളുകൾ സഞ്ചരിച്ച കാറും തട്ടിയെടുത്ത പരാതിയിൽ തുമ്പായില്ല
text_fieldsകുറ്റ്യാടി: തളീക്കര സ്വദേശി നാട്ടുകാരനായ യുവാവിന് വാടകക്ക് നൽകിയ കാറും അത് തിരിച്ചുവാങ്ങാൻ ചെന്ന ആളുകൾ സഞ്ചരിച്ച കാറും തട്ടിയെടുത്ത പരാതിയിൽ തുമ്പായില്ല. അമ്മച്ചുർ രജീഷിെൻറ ഇന്നോവ കാറാണ് ആദ്യം നഷ്ടപ്പെട്ടത്. അത് കർണാടകയിലെ കുടകിൽ ഉണ്ടെന്നറിഞ്ഞ് തിരിച്ചുവാങ്ങാൻ സുഹൃത്തുക്കളുമായി ചെന്നപ്പോൾ രജീഷിെൻറ സ്വിഫ്റ്റ് കാറും പണവും തട്ടിയെടുക്കുകയും സംഘത്തെ ക്രൂരമായി മർദിക്കുകയും ചെയ്തായി രജീഷ് െഎ.ജിക്ക് പരാതി നൽകിയിരുന്നു.
രജീഷ് പയറുന്നതിങ്ങനെ: ''ഇൗ മാസം ഒമ്പതിന് കെ.എൽ.18 ഡി. 7729 കാർ നാട്ടുകാരനായ കുനിയിൽ ഫാരിസ് ആശുപത്രിയാവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങി. രണ്ടു ദിവസം കഴിഞ്ഞിട്ടും തിരിച്ചുകിട്ടാത്തതിനാൽ ഫാരിസിനെ േഫാണിലും വീട്ടിലും ബന്ധപ്പെെട്ടങ്കിലും ലഭിച്ചില്ല. ഫോൺ സ്വിച്ചോഫായിരുന്നു. വാഹനത്തിലെ ജി.പി.എസ് സംവിധാനം വഴി പരിശോധിച്ചപ്പോൾ കോഴിക്കോട്ടും തുടർന്ന് പരിയാരത്തും വണ്ടി ഒാടിയതായി കണ്ടു.
പിന്നീട് കർണാടകയിലേക്കും കടന്നു. നാല് സുഹൃത്തുക്കളുമായി കെ.എൽ.18 വൈ.245 കാറിൽ കർണാടകയിലേക്ക് പുറപ്പെട്ടു. വീണ്ടും പരിശോധിച്ചപ്പോൾ കാർ കുടകിലെ കുഞ്ഞില എന്ന സ്ഥലത്താണെന്നറിഞ്ഞു. കാർ കണ്ടെങ്കിലും അതിലുണ്ടായിരുന്നവർ തന്നില്ല. വാക്കേറ്റവും ഉന്തും തള്ളും നടന്നു.
ഭീഷണികാരണം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുപോരുേമ്പാൾ കാർ കൈക്കലാക്കിയ സംഘം രണ്ട് കാറുകളിൽ പിറകെയെത്തി വാഹനം തടഞ്ഞു. തോക്കും മറ്റായുധങ്ങളുമായാണ് സംഘം എത്തിയത്. കാറിൽനിന്നിറക്കി അവരുടെ കാറിൽ കയറ്റി അജ്ഞാത സ്ഥലത്ത് കൊണ്ടുപോയി മർദിച്ചു. തെൻറ തലക്ക് മുറിവും തുന്നിക്കെട്ടുകളുമുണ്ട്്. പഴ്സും അതിലുണ്ടായിരുന്ന 62,000 രൂപയും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടു.
ഒരുവിധം രക്ഷപ്പെട്ട് ബസിലാണ് നാട്ടിലേക്ക് േപാന്നത്. തൊട്ടിൽപാലം പൊലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ല. സംഭവസ്ഥലം കർണാടകയിലായതിനാലും വാഹനം വാടകക്ക് നൽകിയതിനാലുമാണ് കേസെടുക്കാതിരുന്നതെന്ന് സി.െഎ പറഞ്ഞു. തുടർന്നാണ് െഎ.ജിക്ക് പരാതി നൽകിയത്. ഇപ്പോൾ രഹസ്യാന്വേഷണ വിഭാഗം ഫാരിസിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നടത്തുന്നതെന്ന് അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.