മഴയില്ല; കർഷകർ ആശങ്കയിൽ
text_fieldsകുറ്റ്യാടി: നന്നായി മഴ പെയ്യേണ്ട ചിങ്ങത്തിൽ കുംഭ പ്രതീതിയായതോടെ കർഷകർ ആശങ്കയിൽ. മഴ കിട്ടാതായിട്ട് ആഴ്ചകളായി. കടുത്ത വേനലിൽ വിളകൾ വാടുകയാണ്. കഴിഞ്ഞ മഴയത്ത് നട്ടുപിടിപ്പിച്ച തെങ്ങ്, കവുങ്ങ് തൈകളും ഫലവൃക്ഷ തൈകളും വാടിത്തുടങ്ങി. തോടുകൾ വറ്റുകയും പുഴകളിൽ ജലനിരപ്പ് കുറയുകയും ചെയ്തു. വേനൽചൂട് ശക്തമായത് മൂലം കുരുമുളക് വള്ളികളിൽ തിരികൾ പാകമാകും മുന്നേ വാടി കൊഴിഞ്ഞുപോകുമെന്ന ഭീതിയിലാണ് കർഷകർ. ഇത്തവണ അടക്ക കായ്ച്ചത് കുറവാണ്. ചൂട് കൂടിയതോടെ വലിയ ഉൽപാദനക്കുവുണ്ടാകുമെന്ന് കർഷകർ അഭിപ്രായപ്പെടുന്നു.
വൻതുക മുടക്കി തെങ്ങിനും കവുങ്ങിനും നടത്തിയ വളംചേർക്കൽ വേനൽ കാരണം ഫലമില്ലാതായി. പച്ചിലവളങ്ങളും കാലിവളവും മണ്ണിൽ ചേരാത്ത സ്ഥിതിയാണ്. വാഴക്കൃഷിയെയും മഴക്കുറവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. പാടങ്ങളിൽ വെളളം വറ്റിപ്പോയതിനാൽ വിത്ത് വിതയ്ക്കാൻ കഴിയാത്ത സ്ഥിതയാണെന്ന് നെൽകർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.