അറ്റകുറ്റപ്പണികൾ നടത്തിയില്ല; അപകടമൊളിപ്പിച്ച് കുറ്റ്യാടി ചുരം റോഡ്
text_fieldsകുറ്റ്യാടി: കുറ്റ്യാടിയിൽനിന്ന് വയനാട് വഴി മൈസൂരുവിലേക്കുള്ള അന്തർ സംസ്ഥാന പ്രാധാന പാതയായ കുറ്റ്യാടി-പക്രന്തളം ചുരം റോഡിൽ വിവിധ ഭാഗങ്ങളിൽ അപകടം പതിയിരിക്കുന്നു. മഴ ശക്തമായതിനെത്തുടർന്ന് പലസ്ഥലങ്ങളിലും വെള്ളക്കെട്ടും വലിയ കുഴികളും രൂപപ്പെട്ടിരിക്കുകയാണ്.
പാതയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ കുഴിയും റോഡും തിരിച്ചറിയാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. മലയോര ഹൈവേ പാത ഇതുവഴി വരുന്നതിനെത്തുടർന്ന് പി.ഡബ്ല്യു.ഡിയിൽനിന്ന് കഴിഞ്ഞ ഒരു വർഷത്തിലേറയായി പാത ഇപ്പോൾ കെ.ആർ.ബിഎഫിന്റെ കീഴിലാണു ഉള്ളത്. കെ.ആർ.ബി.എഫിന് അറ്റകുറ്റപണികൾ നടത്താൻ തുക അനുവദിക്കുന്നില്ല എന്ന കാരണത്താൽ ഒരു വർഷത്തോളമായി കാര്യമായ അറ്റകുറ്റപണികളൊന്നും നടന്നിട്ടില്ല.
അഴുക്കുചാൽ ഉൾപ്പെടെ നന്നാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ വെള്ളം മുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത്. അഞ്ചാം വളവുമുതൽ പാതയുടെ ഇരുഭാഗവും കാടു മൂടിയതിനാലും വാഹന യാത്രക്കാർ പ്രയാസം നേരിടുകയാണ്.
ദിനേന നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിന് അധികൃതരുടെ ഭാഗത്തുനിന്ന് അർഹമായ പരിഗണന കിട്ടുന്നില്ല എന്നത് യാഥാർഥ്യമാണ്. ചുങ്കക്കുറ്റിമുതൽ പൂതംപാറവരെ മലയോര ഹൈവേക്ക് ടെൻഡർ നടപടിയായിട്ട് വർഷം ഒന്നുകഴിഞ്ഞു. ഇതുവരെയും ഒരു തീരുമാനവും ആയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.