വൃക്കരോഗിയായ യുവാവ് കരുണ തേടുന്നു
text_fieldsകുറ്റ്യാടി: ഇരുവൃക്കകളും തകരാറിലായ കാവിലുംപാറ പഞ്ചായത്തിലെ മാലിലപ്പാടി ജിതേഷ് (33) കരുണ തേടുന്നു. വൃക്ക മാറ്റിവെക്കണമെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചിരിക്കുകയാണ്. നിർധന കുടുംബത്തിലെ അംഗമായ ജിതേഷിന് ഭാരിച്ച ചികിത്സച്ചെലവ് താങ്ങാൻ കഴിയില്ല.
പ്രായമായ അച്ഛനും അമ്മയും ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളുമടങ്ങുന്നതാണ് കുടുംബം. നിർധന കുടുംബത്തെ സഹായിക്കാൻ കാവിലുംപാറ പഞ്ചായത്ത് അംഗം വി.കെ. സുരേന്ദ്രൻ കൺവീനറും കായക്കൊടി ഗ്രാമപഞ്ചായത്ത് അംഗം എം. റീജ ചെയർപേഴ്സനും കെ.കെ. മോളി ട്രഷററുമായി കമ്മിറ്റി രൂപവത്കരിച്ചു.
ഫെഡറൽ ബാങ്ക് തൊട്ടിൽപാലം ശാഖയിലെ 11720100250240 നമ്പർ അക്കൗണ്ടിൽ സഹായമെത്തിക്കാവുന്നതാണ്. IFSC Code: FDRL 0001172.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.