കോവിഡാനന്തര സ്കൂൾ പഠനം: കുട്ടികൾക്ക് ഹാജർ വിളിയില്ല; അധ്യാപകർക്ക് ഒപ്പിേടണ്ട
text_fieldsകുറ്റ്യാടി: ക്ലാസുകളിൽ ഹാജർപട്ടികയിൽ നോക്കി പേരുവിളിയില്ല. അധ്യാപകർക്ക് രജിസ്റ്ററിൽ ഒപ്പിടേണ്ട. കുട്ടികൾക്കാണെങ്കിൽ കൂട്ടുകാരുമായി സമ്പർക്കമില്ല. ഒരു ബെഞ്ചിൽ ഒരു കുട്ടിമാത്രം. തൊട്ടിരിക്കാൻ കൂട്ടുകാരില്ല. കുട്ടികൾ പരസ്പരം ഇടപഴകുന്നതിന് ഇടവേളകൾ നൽകുന്നില്ല. ഒരു മണിക്കൂർ വീതമാണ് ക്ലാസ്. ഭക്ഷണമോ വെള്ളമോ കൈമാറാൻ പാടില്ല.
എങ്കിലും കോവിഡാനന്തര സ്കൂൾ ക്ലാസുകൾ സജീവമായി രണ്ടാം ദിവസം പിന്നിട്ടു. പത്താം ക്ലാസിൽ അറുനൂറ്റമ്പതോളം കുട്ടികൾ പഠിക്കുന്ന കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നൂറ്റമ്പത് കുട്ടികൾക്ക് വീതമാണ് പ്രവേശനം. രാവിലെ 10 മുതൽ ഒന്നുവരെ 150 കുട്ടികൾ. ഉച്ചക്ക് ഒന്നര മുതൽ നാലുവരെ 150. തിങ്കളാഴ്ച വന്നത് വെള്ളിയാഴ്ച വന്നവരല്ല. ഒരു ബെഞ്ചിൽ ഒരു കുട്ടി വീതം.
എന്നാൽ, ട്യൂഷൻ സെൻററുകളിൽ ക്ലാസുകൾ ഡിസംബറിൽതന്നെ തുടങ്ങിയിരുന്നു. ഒരു ബെഞ്ചിൽ മൂന്നുപേർ വരെ ട്യൂഷൻ സെൻററുകളിൽ ഇരിക്കുന്നുണ്ടത്രെ. ഇവർ യാത്രചെയ്ത് എത്തുന്ന വാഹനങ്ങളിലും സാമൂഹിക അകലം വേണ്ടത്രയില്ല. ട്യൂഷൻ കൃത്യമായി ലഭിക്കുന്നതിനാൽ ചില കുട്ടികൾ സ്കൂളുകളിൽ പോകാൻ മടിക്കുന്നതായും പറയുന്നു. സ്കൂൾ അധ്യാപകർ കഴിഞ്ഞ മാർച്ച് 10ന് ഒപ്പ് പട്ടികയിൽ വെച്ചതാണ്. അതിനു േശഷം പട്ടികയിൽ ഒപ്പുവെച്ചിട്ടില്ലത്രെ. ഇേപ്പാഴും അവർ വെക്കേഷനിൽതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.