വിടപറഞ്ഞത് കുറ്റ്യാടിയുടെ ജനകീയ കവി
text_fieldsകുറ്റ്യാടി: 'ഉണ്ടോ സഖീ ഒരുകുല മുന്തിരി' എന്ന അനശ്വര ഗാനത്തിലൂടെ മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ എം.എ. റഹീം എന്ന റഹീം കുറ്റ്യാടി ഒാർമയായി. അര നൂറ്റാണ്ട് മുമ്പ് അദ്ദേഹം രചിച്ച ആ ഗാനം അദ്ദേഹത്തിെൻറ സഹോദരൻകൂടിയായ ഹമീദ് ഷർവാനിയിലൂടെ മലയാളികൾ ഏറ്റുവാങ്ങുകയായിരുന്നു. മതസൗഹാർദം, സ്ത്രീ ഉന്നമനം, അനാചാര വിരുദ്ധത തുടങ്ങിയ വിഷയങ്ങളിലൂന്നി അദ്ദേഹം രചിച്ച ഗാനങ്ങൾ പഴയ മലമുറയിൽപ്പെട്ടവർക്ക് ഇന്നും മനഃപാഠമാണ്.
'ഭാരതമെന്നാൽ കണ്ണും കരളും കവരും പൂന്തോട്ടം, ഭാരതിയർ നാം വൈവിധ്യത്തിൻ സുന്ദര സൂനങ്ങൾ' എന്ന ഗാനം ജാതിമത ഭേദമന്യേ എല്ലാ വേദികളിലും ഇപ്പോഴും ഉയർന്നു കേൾക്കാറുണ്ട്. ഭക്തിഗാനങ്ങൾ പോലെ തന്നെ ആനുകാലിക വിഷയങ്ങളും സാമൂഹിക പ്രശ്നങ്ങളും ഇതിവൃത്തമാക്കി ഒേട്ടറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അതിൽ ഏറെയും നാടക ഗാനങ്ങളാണ്. കുറ്റ്യാടിയുടെ സാംസ്കാരിക രംഗങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ ആസാദ് കലാമന്ദിറിെൻറ സംഘാകരിലൊരാളായിരുന്നു റഹീം. അതിെൻറ ആഭിമുഖ്യത്തിലുള്ള പെരുന്നാളാഘോഷങ്ങളും കുറ്റ്യാടി ഇസ്ലാമിയ കോളജിെൻറ വാർഷികാഘോഷങ്ങളും റഹീമിെൻറ ഗാനങ്ങളുടെ വേദികളായിരുന്നു.
തലേേശ്ശരി, കണ്ണൂർ ഭാഗങ്ങളിലെ കല്യാണ വേദികളിൽ അധികവും മുഴങ്ങിക്കേട്ടിരുന്നത് ഇദ്ദേഹത്തിെൻറ ഗാനങ്ങളായിരുന്നു. കോൽക്കളിക്കു വേണ്ടിയും ഇദ്ദേഹം ധാരാളം പാട്ടുകൾ ചിട്ടപ്പെടുത്തുകയുണ്ടായി. ഷർവാനിക്കു പുറമെ പ്രശസ്ത ഗായകരായ വിളയിൽ ഫസീല, വി.എം.കുട്ടി, മാർക്കോസ്, കണ്ണൂർ ശരീഫ്, രഹ്ന തുടങ്ങിയവരും റഹീമിെൻറ ഗാനങ്ങൾ പാടി അനശ്വരമാക്കിയിട്ടുണ്ട്.
ഇദ്ദേഹത്തിെൻറ സഹോദരങ്ങൾ ഏറെയും കലാകാരന്മരാണ്. ഖിലാഫത്ത് പ്രവർത്തകനും മതപണ്ഡിതനുമായിരുന്ന എം.അബ്ദുല്ലക്കുട്ടി മൗലവിയുടെ മകനാണ്.
കരണ്ടോട്, നാദാപുരം ഗവ. സ്കൂളുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിരമിച്ച ശേഷം സ്ഥിരതാമസം അരീക്കോേട്ടക്ക് മാറ്റി. കുറ്റ്യാടി സലഫി മദ്റസ, സലഫി ട്രസ്റ്റ്, സലഫി മസ്ജിദ്, ഇസ്ലാമിക് സ്പ്രീച്ചിങ്സെൻറർ എന്നിവയുടെ സംഘാടകനും സാരഥിയുമൊക്കെയായി പ്രവർത്തിച്ചു. കോഴിക്കോട് മസ്ജിദ് സാലിഹ് ഖതീബായിരുന്നു. സർവമത പ്രഭാഷണ വേദികളിൽ നിറസ്സാന്നിധ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.