കണ്ണൂരിൽനിന്ന് മസ്കത്തിലേക്ക് പറന്ന വിമാനത്തിൽ റഹീസ് മാത്രം
text_fieldsകുറ്റ്യാടി: കണ്ണൂരിൽനിന്ന് കഴിഞ്ഞ ദിവസം മസ്കത്തിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാരനായി ഒരാൾ മാത്രം. മരുതോങ്കര മുള്ളൻകുന്ന് മുഹമ്മദ് റഹീസിനാണ് 187 സീറ്റുള്ള ഐ.എക്സ്-713 വിമാനത്തിൽ ഒറ്റക്ക് പറക്കാൻ അപൂർവ അവസരം ലഭിച്ചത്. രാത്രി ഒമ്പതേ മുക്കാലിന് പുറപ്പെട്ട വിമാനത്തിൽ കയറാൻ ബോഡിങ് പാസെടുത്തപ്പോഴാണ് യാത്രക്കാരായി മറ്റാരുമില്ലെന്ന് അറിഞ്ഞതെന്ന് റഹീസ് പറഞ്ഞു.
മസ്ക്കത്ത് ബർജീൽ ആശുപത്രിയിൽ എം.എർ.െഎ ടെക്നീഷ്യനാണ്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ട് മാത്രമാണ് പ്രവേശനം ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഒമാനി പൗരന്മാർക്ക് മാത്രമാണ് സാധാരണ യാത്ര അനുമതി ലഭിക്കുന്നത്.
ഒരുപാട് രേഖകൾ ശരിയാക്കിയപ്പോഴാണ് അനുതി ലഭിച്ചതെന്ന് റഹീസ് പറഞ്ഞു. മന്ത്രായലയത്തിൽനിന്നുള്ള അനുമതി, പൊലീസ് ക്ലിയറൻസ് എന്നിയടക്കം വേണ്ടിവന്നു. ഏഴുദിവസം ക്വാറൻറീൻ, കോവിഡ് ടെസ്റ്റ് എന്നിവയെല്ലാം ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.