സമീറയുടെ ശസ്ത്രക്രിയക്ക് രണ്ടാഴ്ചകൊണ്ട് ലഭിച്ചത് 22 ലക്ഷം
text_fieldsകുറ്റ്യാടി: പണം ഇല്ലാത്തതുകൊണ്ട് ഒരാളുടെയും ചികിത്സകൾ നിലക്കരുതെന്ന ഒരു നാടിെൻറ ശബ്ദം വിജയകരമായി പൂർത്തീകരിച്ച് വിവിധ കൂട്ടായ്മകൾ. ഇരു വൃക്കകളുടെയും പ്രവർത്തനം നിലച്ച് ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുന്ന പിഞ്ചുകുഞ്ഞിെൻറ മാതാവായ നരിക്കൂട്ടുംചാൽ സമീറയുടെ വൃക്ക മാറ്റിെവക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികൾ കൈകോർത്തപ്പോൾ രണ്ടാഴ്ചക്കകം പിരിഞ്ഞത് 22 ലക്ഷം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുകയാണ് സമീറ.
കൂലിപ്പണി ചെയ്ത് കുടുംബം പോറ്റുന്ന ഭർത്താവ് ഖലീലിന് ഇത്രയും വലിയ തുക താങ്ങാൻ കഴിയാത്തതിലാണ് വിവിധ കൂട്ടായ്മകൾ രംഗത്തിറങ്ങിയത്. കുടുംബ കൂട്ടായ്മകൾ, വിവിധ വാട്സ്ആപ് കൂട്ടായ്മകൾ, വാർഡ്തലങ്ങളിൽ നിന്ന് കവർചലഞ്ച് വഴി ശേഖരിച്ച തുകകൾ എന്നിവ ഒന്നിച്ചുചേർത്താണ് ചികിത്സ കമ്മിറ്റിക്ക് കൈമാറിയത്. ഗ്രാമപഞ്ചായത്ത് അംഗം ജുഗുനു തെക്കയിൽ ചികിത്സ കമ്മിറ്റി രക്ഷാധികാരി ഡോ. സച്ചിത്തിന് ചെക്ക് കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് ഒ.ടി. നഫീസ ഉദ്ഘാടനം ചെയ്തു. പി.കെ. നവാസ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ എ.സി. അബ്ദുൽ മജീദ്, ഹാഷിം നമ്പാട്ടിൽ, ടി.കെ. കുട്ട്യാലി, ഡോ. ആസിഫ് അലി, ജമാൽ പാറക്കൽ, നസീർ ചിന്നൂസ്, കെ.പി. രജീഷ് കുമാർ, കെ.ഇ. ഫൈസൽ, കല്ലാറ കുഞ്ഞമ്മദ്, അബ്ദുൽ സലാം മുള്ളൻകുന്ന്, അഷ്റഫ് തെരുവത്ത്, പി.കെ. നവാസ്, കൊള്ളി ഫൈസൽ, കണ്ടിയിൽ നബീൽ, ഗഫൂർ കുറ്റ്യാടി, എൻ.പി. സലാം, എൻ.കെ. ഹാറൂൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.