മന്ത്രി അഹമ്മദ് ദേവർകോവിലിന് ജന്മനാട്ടിൽ സ്വീകരണം
text_fieldsകുറ്റ്യാടി: സംസ്ഥാന മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ അഹമ്മദ് േദവർകോവിലിന് ബന്ധുക്കളും നാട്ടുകാരും സ്വീകരണം നൽകി. ശനിയാഴ്ച വൈകീട്ട് നാലിന് ദേവർകോവിലിലെ തറവാടു വീടായ പുത്തലത്താണ് ആദ്യം എത്തിയത്. അവിടെ മാതാവ് മറിയം ഹജ്ജുമ്മയെയും എളാപ്പ അമ്മദ് ഹാജിയെയും സന്ദർശിച്ചു.
രോഗിയായ മാതാവ് വീൽചെയറിലിരുന്നാണ് മകനെ സ്വീകരിച്ചത്. സഹോദരിമാരായ സൗദയും സറീനയും കുടുംബാംഗങ്ങളും ബന്ധുക്കളുമായി ഏതാനും പേരും ഉണ്ടായിരുന്നു. തുടർന്ന് പൂക്കാട്ടുള്ള സഹോദരി ഖദീജയുടെ വീട്ടിെലത്തി.
സേഹാദരീഭർത്താവ് പി.പി. മൊയ്തു മാസ്റ്റർ, സഹോദരിയുടെ മക്കൾ എന്നിവരുണ്ടായിരുന്നു. മന്ത്രിക്ക് മധുരം നൽകി. പിതൃസേഹാദരന്മാരുടെ വീട്ടിലും പോയി.
ദേവർകോവിൽ അങ്ങാടിയിൽ എൽ.ഡി.എഫ് പ്രവർത്തകർ മന്ത്രിയെ വരേവറ്റു.കുറ്റ്യാടി മേഖലയുടെ വികസനത്തിന് മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ എന്നിവരുമായി ബന്ധപ്പെട്ട് ശ്രമംനടത്തുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പേരാമ്പ്ര വഴി വന്ന അഹമ്മദ് പാലേരിയിലെ പരേതനായ ഒ.ടി. ബഷീറിൻെറ വീട് സന്ദർശിച്ച ശേഷമാണ് ദേവർകോവിലിലെത്തിയത്.െഎ.എൻ.എൽ പേരാമ്പ്ര മണ്ഡലം പ്രസിഡൻറായിരുന്ന ബഷീർ കഴിഞ്ഞ വർഷം ലോക്ഡൗൺ കാലത്താണ് മരിച്ചത്.
ദേശീയ ജനറൽ സെക്രട്ടറിയായ അഹമ്മദ് അന്നും അവിടെ സന്ദർശിച്ചിരുന്നു.തുടർന്ന് മയ്യന്നൂരിൽ നിര്യാതനായ പാർട്ടി മുൻ വടകര മണ്ഡലം പ്രസിഡൻറ് കുഞ്ഞമ്മദ് ഹാജിയുടെ വീടും സന്ദർശിച്ചു.
മന്ത്രി അഹമ്മദ് ദേവർകോവിൽ കോയിക്കരയുടെ വീട് സന്ദർശിച്ചു
ആയഞ്ചേരി: കഴിഞ്ഞദിവസം മരിച്ച കുറ്റ്യാടി മണ്ഡലം ഐ.എൻ.എൽ ഉപാധ്യക്ഷനായ കോയിക്കര കുഞ്ഞമ്മദ് ഹാജിയുടെ വീട് സംസ്ഥാന തുറമുഖ - മ്യൂസിയം - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സന്ദർശിച്ച് ബന്ധുക്കളെ അനുശോചനമറിയിച്ചു. മന്ത്രിയോടൊപ്പം സി.എച്ച്. ഹമീദ് മാസ്റ്റർ, ടി.എം. അഷ്റഫ് മാസ്റ്റർ, റാഹത്ത് കുഞ്ഞബ്ദുല്ല ഹാജി, സാജിദ് മുണ്ട്യാട്ട്, മുഹമ്മദ് നാരാണത്ത്, റാബിത്ത് കോറോൽ, ഹബീബ് തിയ്യാറമ്പത്ത്, എം.എസ്. അഷ്റഫ് എന്നിവരുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.