സ്കൂൾ റോഡ് പണി തുടങ്ങി; അപാകതയെന്ന് രക്ഷിതാക്കൾ
text_fieldsകുറ്റ്യാടി: മുൻ ജില്ല പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് പത്തുലക്ഷം രൂപ അനുവദിച്ച കുറ്റ്യാടി ഗവ.ഹയർസെക്കൻഡറി സ്കൂൾ റോഡ് പണി തുടങ്ങി. പത്തു ലക്ഷത്തിെൻറ പ്രവൃത്തി കരാർ നൽകി നീണ്ട കാത്തിരിപ്പിനൊടുവിലാണ് തുടങ്ങിയത്. എന്നാൽ, പണിയിൽ അപാകതയെന്ന് രക്ഷിതാക്കൾ പറയുന്നു.
വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡ് ഉയർത്തി ടാറിടാനാണ് ഫണ്ട്. ആവശ്യമായ ഒാവുചാലും പാലവും നിർമിക്കും. നാലു മീറ്റർ വീതി വേണ്ട സ്ഥാനത്ത് ചില സ്ഥലങ്ങളിൽ വീതി കുറക്കുന്നതായി പി.ടി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ പറയുന്നു. വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്തിടത്താണ് ഒാവുപാലം നിർമിക്കുന്നത്. കുറ്റ്യാടി ബസ്സ്റ്റാ'ൻഡ് ഭാഗത്തുനിന്ന് വെള്ളം ഒഴുകിവരാൻ ചാലുണ്ട്. എന്നാൽ, ഒാവുചാൽ വഴി പുറത്തേക്ക് പോകുന്ന സ്ഥലം നികത്തിയതിനാൽ െവള്ളം കെട്ടിക്കിടക്കും.
നേരത്തേ പഞ്ചായത്ത് നിർമിച്ച േറാഡിെൻറ ഇരു ഭാഗവുമുള്ള സ്വകാര്യ സ്ഥലങ്ങൾ ഉടമകൾ നികത്തിയതോടെ റോഡ് താഴ്ന്നുപോകുകയും വിവിധ സ്ഥങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം കെട്ടിക്കിടക്കുകയുമാണ്. സ്വകാര്യ സ്ഥലങ്ങൾ നികത്തിയതിനേക്കാൾ ഉയരത്തിൽ റോഡ് ഉയർത്തിയാലേ വെള്ളക്കെട്ട് ഒഴിവാക്കാനാവുകുയുള്ളൂ എന്നുംപറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.