എസ്.ഡി.പി.െഎക്കാരുടെ ഒാഫിസ് ശുചീകരണ വിവാദം: വേളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അവധിയിൽ
text_fieldsകുറ്റ്യാടി: എസ്.ഡി.പി.െഎ പ്രവർത്തകർ ഗ്രാമപഞ്ചായത്ത് ഒാഫിസ് ശുചീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനൊടുവിൽ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അവധിയിൽ പ്രവേശിച്ചു.
പഞ്ചായത്തിലെ ഒരു യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റു മരിച്ച കേസിലെ പ്രതികൾ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ പ്രവർത്തകരെ കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി പഞ്ചായത്ത് ഒാഫിസ് അണുനശീകരണം നടത്താൻ ഏൽപിച്ചതിനെതിരെ ഭരണ കക്ഷിയായ മുസ്ലിം ലീഗിൽ പ്രതിഷേധം പുകയുന്നതിനിടയിലാണ് പാർട്ടിയുടെ നിർദേശപ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല 15 ദിവസത്തേക്ക് അവധിയിൽ പ്രവേശിച്ചത്.
ജൂലൈ 16നാണ് ലോക്ഡൗൺ ദിവസം പഞ്ചായത്ത് ഒാഫിസ് അണുനശീകരണത്തിന് എസ്.പി.ഡി.െഎകാർക്ക് തുറന്ന് കൊടുത്തതെന്നാണ് ആരോപണം.
2016 ജൂലൈ 15നാണ് യൂത്ത് ലീഗ് പ്രവർത്തകൻ പുത്തലത്തെ ടി. നസിറുദ്ദീൻ കുേത്തറ്റ് മരിച്ചത്. ഇതിൽ പ്രതികളായ രണ്ട് എസ്.ഡി.പി.െഎകാർ ജയിലിലാണുള്ളത്. പാർട്ടി നിർദേശ പ്രകാരം ലീവെടുത്തു എന്ന് മാത്രമാണ് പഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ലയുെട പ്രതികരണം.
അതിനിടെ പ്രസിഡൻറ് അവധിയിൽ പോയാൽ പോരെന്നും രാജിെവക്കണമെന്നും പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു.
ഇതിനെതുടർന്ന് വ്യാഴാഴ്ച വടകരയിൽ മുസ്ലിം ലീഗ് ജില്ല നേതാക്കൾ പാർട്ടിയുടെ മണ്ഡലം, പഞ്ചായത്ത്, ശാഖ ഭാരവാഹികളിൽനിന്നും, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവരിൽനിന്നും തെളിവെടുത്തു. വൈസ് പ്രസിഡൻറ് എസ്.പി. കുഞ്ഞമ്മദ്, സെക്രട്ടറി റഷീദ് വെങ്ങളം എന്നിവരാണ് തെളിെവടുത്തത്.
പാർട്ടി പഞ്ചായത്ത് പ്രസിഡൻറിെൻറ ചുമതല വൈസ് പ്രസിഡൻറ് എം. മോളിയെ ഏൽപിച്ചു. അവരുടെ അധ്യക്ഷതയിൽ ഒരു ഭരണസമിതി യോഗവും നടന്നു. തെരഞ്ഞെടുപ്പിന് മുമ്പുള്ള ധാരണപ്രകാരം അവസാനത്തെ ഒരു വർഷം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വേണമെന്നാവശ്യപ്പെട്ട് ൈവസ്പ്രസിഡൻറ് ഇൗ വർഷാദ്യം രാജിവെച്ചിരുന്നു.
എന്നാൽ, പ്രസിഡൻറ് സ്ഥാനം കൊടുക്കാൻ ഒൗദ്യോഗിക തീരുമാനം എടുത്തിട്ടിെല്ലന്നായിരുന്നു മുസ്ലിം ലീഗിെൻറ വാദം. പിന്നീട് നടന്ന വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ രാജിെവച്ച വൈസ് പ്രസിഡൻറ് മോളി തൽസ്ഥാനത്ത് തിരിച്ചെടുത്തുകയായിരുന്നു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞടുപ്പ് കഴിഞ്ഞപ്പോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതിനെ സംബന്ധിച്ച് മുസ്ലിം ലീഗിൽ രൂക്ഷമായ തർക്കം നടന്നിരുന്നു.
അവസാന നിമിഷമാണ് വി.കെ. അബ്ദുല്ലയെ തെരഞ്ഞടുത്തത്. എന്നാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലീവിൽ പോയതിനെ തുടർന്ന് പഞ്ചായത്തിൽ ഭരണ സ്തംഭനം ഉണ്ടായതായി പ്രതിപക്ഷത്തെ സി.പി.െഎ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.