Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKuttiyadichevron_rightസി.​സി.ടി.​വി...

സി.​സി.ടി.​വി കാ​മ​റയിൽനിന്ന്​ ലഭിച്ച വിഡിയോ കണ്ട്​ ഞെട്ടി; ബസിടിച്ച്​ വീണ കുട്ടികൾ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

text_fields
bookmark_border
cctv cycle
cancel
camera_alt

കുറ്റ്യാടി വയനാട് റോഡിൽ കൊടക്കൽ പള്ളിക്കു സമീപം റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്ന കുട്ടികൾ (സി.സി ടി.വിയിൽ പതിഞ്ഞത്). പിന്നീട് ബസിടിച്ച് റോഡിൽ വീണെങ്കിലും രക്ഷപ്പെട്ടു

കു​റ്റ്യാ​ടി (കോഴിക്കോട്​): റോ​ഡ് വ​ക്കി​ൽ ഇ​ട​തു​ഭാ​ഗ​ത്തു കൂ​ടി സൈ​ക്കി​ളി​ൽ ഒാ​ടി​ച്ചു​പോ​കു​ന്ന പ​ത്തു വ​യ​സ്സു​കാ​ര​ൻ. പി​ന്നി​ൽ സ​മ​പ്രാ​യ​ക്കാ​ര​നാ​യ മ​റ്റൊ​രു കു​ട്ടി.

സം​സാ​രി​ച്ച് ഉ​ല്ല​സി​ച്ച്​ േപാ​കു​ന്ന അ​വ​ർ ടാ​റി​ട്ട ഭാ​ഗ​ത്ത് ക​യ​റി​യ​തോ​ടെ വ​ല​ത്തോ​ട്ട് തി​രി​യാ​ൻ തീ​രു​മാ​നി​ച്ചു. പി​ന്നി​ൽ​നി​ന്ന് വ​രു​ന്ന ബ​സ് അ​വ​ർ ക​ണ്ടി​രു​ന്നി​ല്ല. സൈ​ക്കി​ൾ വ​ല​ത്തോ​ട്ട് തി​രി​ച്ച​തും ബ​സ് ത​ട്ടി കു​ട്ടി​ക​ൾ ര​ണ്ടും വീ​ഴു​ന്നു. റി​യ​ർ​വ്യൂ ക​ണ്ണാ​ടി​യി​ലൂ​ടെ അ​പ​ക​ടം ക​ണ്ട ഡ്രൈ​വ​ർ സ​ഡ​ൻ ബ്രേ​ക്കി​ടു​ന്നു.

കു​ട്ടി​ക​ൾ പി​ട​ഞ്ഞ് എ​ഴു​ന്നേ​ൽ​ക്കു​ന്നു. കു​റ്റ്യാ​ടി-​വ​യ​നാ​ട് റോ​ഡി​ൽ കൊ​ട​ക്ക​ൽ പ​ള്ളി​ക്കു സ​മീ​പ​ത്തെ സി.​സി ടി.​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ രം​ഗ​ങ്ങ​ളാ​ണി​ത്. ക​ഴി​ഞ്ഞ​ദി​വ​സം കാ​മ​റ ന​ന്നാ​ക്കാ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രം​ഗം ക​ണ്ട​ത്.

ആ​ളു​ക​ൾ ബ​സി​നെ​യും കു​ട്ടി​ക​ളെ​യും തി​രി​ച്ച​റി​യാ​നു​ള്ള ഒാ​ട്ട​മാ​യി. വ​ട​ക​ര-​തൊ​ട്ടി​ൽ​പാ​ലം റൂ​ട്ടി​ലോ​ടു​ന്ന ശ്രീ​രാം ബ​സാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​േ​താ​ടെ ഡ്രൈ​വ​ർ ജി​ത്തി​നെ ആ​ദ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ. കു​ട്ടി​ക​ൾ ര​ണ്ടും പ്ര​ദേ​ശ​ത്തു​കാ​രാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycleaccident
News Summary - Shocked by video obtained from CCTV camera
Next Story