അധ്യാപിക വാക്കുപാലിച്ചു; എൽ.എസ്.എസ് ജേതാക്കൾക്ക് ഗിയർ സൈക്കിൾ
text_fieldsകുറ്റ്യാടി: പത്തു കൊല്ലത്തിലേറെയായി മരുതോങ്കര മണ്ണൂർ ഗവ. എൽ.പി സ്കൂളിലെ കുട്ടികൾക്ക് അപ്രാപ്യമായിരുന്ന എൽ.എസ്.എസ് നേടിയവർക്ക് ഹസീന ടീച്ചർ വാഗ്ദാനം ചെയ്ത സമ്മാനങ്ങൾ ലഭിച്ചു. 2019 ഒക്ടോബറിലാണ് കായക്കൊടിയിലെ പി. ഹസീന മണ്ണൂർ സ്കൂളിൽ ചുമതലയേറ്റത്.
സ്കൂളിൽനിന്ന് എൽ.എസ്.എസ് നേടുന്നവർക്ക് സമ്മാനം തരുമെന്ന് പ്രോത്സാഹനം നൽകിയ ഹസീനയോട് എന്താണ് സമ്മാനമെന്നായി കുട്ടികൾ. ചോദിക്കുന്ന സമ്മാനം നൽകുമെന്ന അധ്യാപികയും വാഗ്ദാനം വിശ്വസിച്ച അവർ ഗിയർ സൈക്കിൾ വേണമെന്നായി. ഹസീന സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. 14 കുട്ടികളുള്ള നാലാം ക്ലാസിലെ ഏഴ് കുട്ടികൾ വാശിയോടെ പഠിച്ചു. മുഹമ്മദ് ഹാനിയും മുഹമ്മദ് റയ്യാനും വിജയികളായി.
കോവിഡ് നിയന്ത്രണങ്ങൾ കർശനമായതിനാൽ കഴിഞ്ഞ ദിവസമാണ് സമ്മാനദാനത്തിന് അവസരം ലഭിച്ചത്. 18,000 രൂപ മുടക്കി വാങ്ങിയ രണ്ടു സൈക്കിളുകൾ സ്കൂളിൽ നടന്ന ചടങ്ങിൽ ഹസീനയും ഭർത്താവ് നിസാർ വെള്ളിക്കുളങ്ങരയും േചർന്ന് കുട്ടികൾക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത് ഉപഹാരം നൽകി.
വാർഡ് അംഗം സീമ പാറച്ചാലിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് മാണിക്കോത്ത് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി.െക. അബ്ദുൽ മജീദ്, മുൻ ഹെഡ്മാസ്റ്റർ അസീസ്, ടീച്ചർ ഇൻ ചാർജ് ശ്രീകല, റാഷിദ്, കെ.പി. മൈമൂനത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.