കുറ്റ്യാടിയിൽ പട്ടയഭൂമിയിലെ തേക്ക് മുറി: അനുവാദം നൽകിയ ഓഫിസർ തന്നെ കേസെടുത്തു
text_fieldsകുറ്റ്യാടി: ഉൗരത്ത് എടവന്താഴ കോളനിയിലെ പട്ടയ ഭൂമിയിൽ നിന്ന് തേക്ക് മുറിച്ചു കടത്തിയതിനെതിരെ സർക്കാർ അന്വേഷണം ആരംഭിച്ചതോടെ മരം മുറിക്ക് അനുവാദം നൽകിയ റേഞ്ചോഫിസർ തന്നെ സംഭവത്തിൽ കേസെടുത്തു. സംസ്ഥാനത്ത് പട്ടയ ഭൂമിയിൽ നടന്ന മരംമുറികളെ പറ്റി അന്വേഷണം ഉണ്ടായപ്പോൾ കുറ്റ്യാടിയിെല മരം മുറി സംബന്ധിച്ച് റിേപ്പാർട്ട് റേഞ്ചോഫിസർ നൽകിയില്ലെന്ന് വകുപ്പു മന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാൽ പട്ടയ ഭൂമിയിലാണ് മരം മുറി നടന്നതെന്ന് അറിഞ്ഞിരുന്നില്ലെന്നും മരം മുറിക്ക് അനുവാദം ചോദിച്ച് കൈവശ രേഖകൾ മാത്രമാണ് കർഷകർ ഹാജരാക്കിയതെന്നുമാണ് റേഞ്ചോഫിസർ കെ. നീതു പറയുന്നത്. കഴിഞ്ഞ ദിവസം കോളനിയിൽ എത്തിയ റേഞ്ചോഫിസറും സംഘവും മുറിച്ച മരങ്ങൾ ഭൂമിയിൽ നിന്ന് കടത്തിക്കൊണ്ടുപോകാൻ നേരത്തെ നൽകിയ അനുമതി റദ്ദാക്കിയതായി കർഷകർക്ക് നോട്ടീസ് നൽകി. കർഷകരുടെ പേരിൽ 1995 ലെ വനം നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു.
മൂന്ന് സ്ഥലങ്ങളിൽനിന്ന് എട്ട് തേക്കുകൾ മുറിച്ചതായാണ് കാണുന്നത്. മുറിച്ച മരങ്ങൾ കസ്റ്റഡിയിലെടുക്കാൻ സെക്ഷൻ േഫാറസ്റ്റർക്ക് നിർദേശം നൽകിയതായും നോട്ടീസിൽ പറയുന്നു. തഹസിൽദാറുടെ ശിപാർശയോടെ മരങ്ങൾ വീട്ടാവശ്യത്തിന് മുറിക്കാൻ അനുമതി തേടി സ്ഥലം ഉടമകൾ നൽകിയ അപേക്ഷ പ്രകാരം കഴിഞ്ഞ ഡിസംബർ 24 നാണ് അനുവാദം നൽകിയത്. എന്നാൽ റേഞ്ചോഫിസർക്കെതിരെ അന്വേഷണം ഉണ്ടാവുമെന്നാണ് പറയപ്പെടുന്നത്.
നേരത്തെ പരസ്ഥിതിലോല പ്രദേശമായ പശുക്കടവ് മലവാരത്തിൽ സ്വകാര്യ സ്ഥലത്ത് നടന്ന മരംമുറി വാർത്തയായതിനെ തുടർന്ന് റേഞ്ചോഫിസറെ വാളയാറിലേക്ക് സ്ഥലം മാറ്റിയിരുന്നു. അവർ ൈട്രബ്യൂണലിനെ സമീപിച്ച് സ്ഥലംമാറ്റ നടപടി റദ്ദാക്കി കുറ്റ്യാടിയിൽ തന്നെ തുടരുകയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.