ജാതിയൂർമഠം ക്ഷേത്രത്തിലെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കും –മന്ത്രി അഹമ്മദ് ദേവർകോവിൽ
text_fieldsകുറ്റ്യാടി: തളീക്കരയിലെ ജാതിയൂർമഠം ക്ഷേത്രത്തിലെ ചരിത്രശേഷിപ്പുകൾ സംരക്ഷിക്കുമെന്ന് തുറമുഖം -പുരാവസ്തുമന്ത്രി അഹമ്മദ് ദേവർകോവിൽ. തന്റെ ജന്മനാട്ടിൽ തന്നെയുള്ള ജാതിയൂർ ക്ഷേത്രം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരാരേഖ വകുപ്പ് ക്ഷേത്രത്തിന്റെ പൗരാണിക സ്ഥിരീകരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തിന്റെ ഭാഗമായ കുളം നവീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ദേവസ്വം, ടൂറിസം, ഇറിഗേഷൻ വകുപ്പുകളുടെ സഹായ സഹകരണങ്ങൾ ലഭ്യമാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ആരാധനാലയങ്ങളെയും ബഹുമാനിക്കണമെന്നും എല്ലാ ജാതിമതങ്ങളും യോജിപ്പിന്റെ പരമാവധി ഇടങ്ങളിൽ ചേർന്നുനിൽക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിക്ക് നൽകിയ സ്വീകരണച്ചടങ്ങിൽ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ അധ്യക്ഷത വഹിച്ചു.
കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ. സുബ്രഹ്മണ്യൻ നായർ മുഖ്യാതിഥിയായി. കായക്കൊടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സരിത മുരളി, വാർഡ് മെംബർ ലത്തീഫ് എന്നിവർ സംസാരിച്ചു. കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ. നാരായണൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.