പ്രിൻസിപ്പലിന്റെ അകാല വിയോഗം ഉൾക്കൊള്ളാനാവാതെ ഐഡിയൽ കാമ്പസ്
text_fieldsകുറ്റ്യാടി: ചാർജെടുത്ത് കുറഞ്ഞകാലം കൊണ്ട് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പ്രിൻസിപ്പലിന്റെ അകാല വിയോഗം താങ്ങാനാവാതെ കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻഡ് സയൻസ് കോളജ് കാമ്പസ്. അത്രമേൽ സ്വാധീനിച്ച വ്യക്തിയായിരുന്നു പ്രിൻസിപ്പൽ ഡോ. മിസ്അബ് ഇരിക്കൂറെന്ന് അനുശോചന യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. കോളജിനെ കൂടുതൽ അക്കാദമിക മികവുകളുള്ളതാക്കാനുള്ള നൂതന പദ്ധതികളായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിലും ചിന്തകളിലും. മരിക്കുന്നതിനുമുമ്പുള്ള അവസാന ചടങ്ങ് കോളജ് മാഗസിൻ പ്രകാശന പരിപാടിയായിരുന്നു.
ഞായറാഴ്ച കുറ്റ്യാടിയിലും പരിസരത്തുമായി നടക്കുന്ന രണ്ട് പരിപാടികളിൽ സംസാരിക്കാനുള്ള കുറിപ്പുകൾ തയാറാക്കുന്നതിനിടയിൽ ശനിയാഴ്ച രാത്രി കുഴഞ്ഞു വീണാണ് മരണം. വിദ്യാർഥികൾക്കിടയിലും സഹപ്രവർത്തകർക്കിടയിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ എളിമയുള്ളതും ഹൃദ്യവുമായിരുന്നെന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു. മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ടി.എം. മൊയ്തു അധ്യക്ഷത വഹിച്ചു. സീനിയർ ലക്ചറർ ഒ.പി. അനന്തൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. കോളജ് ട്രസ്റ്റ് ചെയർമാൻ സി. അബ്ദുസ്സമദ്, നസീം അടുക്കത്ത്, നോഡൽ ഓഫിസർ സുബൈർ, യൂനിയൻ ചെയർമാൻ മിർസാബ്, ജനറൽ സെക്രട്ടറി മുസവിർ, ബെഞ്ചമിൻ, ജാസിം എന്നിവർ സംസാരിച്ചു. അഡ്മിൻ ടി.ടി. മൂസ നന്ദി പറഞ്ഞു.
ഡോ. മിസ്അബ് ഇരിക്കൂര്‍ അനുസ്മരണം
ഉളിയില്‍: അന്തരിച്ച മുന്‍ പ്രിന്‍സിപ്പല്‍ ഡോ. മിസ്അബ് ഇരിക്കൂറിനെ ഐഡിയല്‍ അക്കാദമി അനുസ്മരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഉമര്‍ മുഹമ്മദ് ഫവാസ് അധ്യക്ഷത വഹിച്ചു.
ഐഡിയല്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി കെ. അബ്ദുറഷീദ് മുഖ്യപ്രഭാഷണം നടത്തി. എന്‍.എന്‍. ഷംസുദ്ദീന്, കെ.വി. അബ്ദുല്‍ വഹാബ്, യൂനിവേഴ്സിറ്റി യൂനിയന്‍ കൗണ്‍സിലര്‍ വി.കെ. മുഹമ്മദ് ജലാല്‍, ജിത അജിത് കുമാര്‍, എസ്. സീനത്ത്, കെ.പി. സ്വപ്ന, ടി.വി. സലീന, അബ്ദുന്നാഫിഅ് തുടങ്ങിയവര്‍ സംസാരിച്ചു.
ഡോ. മിസ്അബ് ഇരിക്കൂറിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ഇരിക്കൂർ: സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം ഡോ. മിസ്അബ് ഇരിക്കൂറിന്റെ വിയോഗത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡന്റ് ഫജറു സ്വാദിഖ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബു റഹ്മാൻ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. ഷുഹൈബ്, ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ടി.കെ. സഈദ്, ജനറൽ സെക്രട്ടറി റഹ്മാൻ അസ്ഹരി, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് സാജിദ് നദ് വി, ഇരിക്കൂർ സാംസ്കാരിക വേദി പ്രസിഡന്റ് കീത്തടത്ത് ഗഫൂർ ഹാജി, യുവശക്തി പ്രസിഡന്റ് കെ. നിസ്താർ, ഐ.ആർ.ഡ.ബ്ലിയു ജില്ല പ്രസിഡന്റ് ജബ്ബാർ മാഷ്, ഐഡിയൽ കോളജ് യൂനിയൻ ചെയർമാൻ മിർസാബ്, ചെന്നൈ എം.എം.എ ഹോസ്റ്റൽ അലുംനി മുജീബ് റഹ്മാൻ, നല്ലക്കണ്ടി ഫാമിലി ഫോറം പ്രസിഡന്റ് എൻ.എം. ഷഫീഖ്, ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ല വൈസ് പ്രസിഡന്റും തളിക്കുളം ഇസ് ലാമിയ കോളജ് പൂർവ വിദ്യാർഥിയുമായ ഷിഹാബ് കാസിം, കുറ്റ്യാടി ഐഡിയൽ കോളജ് വൈസ് പ്രിൻസിപ്പൽ നസീം അടുക്കത്ത്, സി.കെ. മുനവ്വർ എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി മുൻ ജില്ല പ്രസിഡന്റ് കൂടിയായ മിസ്അബ് ശനിയാഴ്ച രാത്രിയാണ് കുറ്റ്യാടിയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.