32 വർഷം മുമ്പ് നാടുവിട്ടയാൾ തിരിച്ചെത്തി
text_fieldsകുറ്റ്യാടി: 32 വർഷം മുമ്പ് നാടുവിട്ട 64കാരൻ അവശ നിലയിൽ വീട്ടിൽ തിരിച്ചെത്തി. നിട്ടൂർ ജുമാമസ്ജിദിനു സമീപം നരിക്കോട്ട് അബ്ദുല്ലയാണ് വ്യാഴാഴ്ച രാവിലെ തിരിച്ചെത്തിയത്. വീട്ടുകാരോട് പിണങ്ങി ഇറങ്ങിപ്പോയ ഇദ്ദേഹം കാസർകോട് ജില്ലയിലെ ദർഗകളിലും പള്ളികളിലും താമസിച്ചും നാടൻമരുന്നുകൾ ഉണ്ടാക്കി തെരുവിൽ വിൽപന നടത്തിയുമാണ് ജീവിച്ചത്.
കഴിഞ്ഞ ദിവസം കാഞ്ഞങ്ങട് പാറപ്പള്ളിയിൽ അവശനിലയിൽ കണ്ട ഇദ്ദേഹത്തെ പ്രദേശവാസികൾ വാഹനത്തിൽ കയറ്റി നിട്ടൂരിലെത്തിക്കുകയായിരുന്നു. കാസർകോട്ട് ജോലിചെയ്യുന്ന സിദ്ദീഖ് എന്നയാളും പാലിയേറ്റിവ് പ്രവർത്തകൻ കവൂർ കുഞ്ഞമ്മദുമാണ് സൗകര്യങ്ങൾ ഒരുക്കിയത്.
അന്ന് ഇളയ മകൾ നജ്മക്ക് ഒന്നര വയസ്സ്. നാടുവിട്ട് പത്താം വർഷം പിതാവ് കുഞ്ഞമ്മദ് മരിച്ചു. പിതാവിെൻറ മരണവിവരം അറിഞ്ഞ് അബ്ദുല്ല തിരിച്ചുവരുമെന്നായിരുന്നു ഭാര്യ പാത്തുവിെൻറയും പ്രതീക്ഷ. നാട്ടുകാരും ബന്ധുക്കളും ചേർന്ന് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ചു. ചോരത്തിളപ്പുള്ള യുവാവായിരുന്ന ആൾ അവശനും വയോധികനുമായി കടന്നുവന്നപ്പോൾ മൂത്ത മകൾ നസീമ വാവിട്ടുകരഞ്ഞു. വീട്ടിൽ കയറുംമുേമ്പ നിട്ടൂർ ജുമാമസ്ജിദിൽ പോയി പിതാവിെൻറ ഖബറിടം സന്ദർശിച്ചു.
പുതുക്കിപ്പണിത തറവാട്ടുവീട്ടിലിപ്പോൾ അനുജൻ മൊയ്തുവാണ് താമസം. രണ്ടു പെൺമക്കൾക്കും സ്വന്തം വീടായി. ഉമ്മ മൂത്ത മകളോടൊപ്പമാണ്. മൂന്നു പതിറ്റാണ്ട് പിന്നിട്ട നാട് ആകെ മാറിപ്പോയതായി അബ്ദുല്ല പറഞ്ഞു. ഊടുവഴികളെല്ലാം റോഡായി. പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലാണ്. കയറിവന്ന ഉടൻ ഭാര്യയോട് മാപ്പുപറഞ്ഞു.
യുവത്വത്തിൽ തന്നെ വിധവയെപ്പോലെയാക്കിയ ഭർത്താവിന് ഭാര്യ പാത്തു നിരുപാധികം 'പൊരുത്തപ്പെട്ടു'കൊടുത്തപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.