നവീകരിച്ച റോഡ് തകർന്നു; തളീക്കര -കായക്കൊടി യാത്രക്കാർക്ക് വഴിമുട്ടി
text_fieldsകുറ്റ്യാടി: പുതുക്കി ടാറിട്ട തളീക്കര-കായക്കൊടി റോഡ് തകർന്നതോടെ ദുരിതയാത്ര. തളീക്കര മുതൽ 750 മീറ്റർ ദൂരമാണ് പൊളിഞ്ഞത്. ജില്ല പഞ്ചായത്തിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ടുവർഷം മുമ്പ് ടാറിട്ടത്. എന്നാൽ, ഒരു വർഷത്തിനുള്ളിൽ റോഡിൽ കുഴികൾ രൂപപ്പെടുകയായിരുന്നു. കുഴിയിൽ വീണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടുകയാണ്.
നിർമാണത്തിലെ അപാകതയാണ് റോഡ് പെട്ടെന്ന് തകരാൻ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. പലഭാഗങ്ങളിലും ടാറും കല്ലുകളും ഇളകിമാറി. കുറ്റ്യാടി, തൊട്ടിൽപാലം ഭാഗങ്ങളിൽനിന്ന് തളീക്കര വഴി കായക്കൊടിയിലെത്താൻ നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്.
കായക്കൊടി ഭാഗത്തേക്ക് ഓട്ടോ-ജീപ്പ് സർവിസുകൾക്കും വലിയ പ്രതിസന്ധിയുണ്ട്. പതിവായി റോഡ് ഉപയോഗപ്പെടുത്തുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്ന സാഹചര്യമാണുള്ളതെന്ന് ഡ്രൈവർമാർ പറഞ്ഞു. റോഡ് നിർമാണത്തിൽ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.