മലയോരങ്ങളുടെ ദാഹമകറ്റുന്നത് സ്കൂൾ കിണർ
text_fieldsകുറ്റ്യാടി: കുടിവെള്ളക്ഷാമം മൂലമുണ്ടായ മലയോര പ്രദേശങ്ങളുടെ ദാഹമകറ്റുന്നത് ദേവർകോവിൽ വെസ്റ്റ് എൽ.പി സ്കൂളിലെ കിണർ. സ്കൂൾ അടച്ചതോടെ മൂന്ന് പഞ്ചായത്തുകളിലേക്കാണ് ഇവിടെനിന്ന് വെള്ളം ടാങ്കുകളിൽ നിറച്ച് കൊണ്ടുപോകുന്നത്. കാവിലുമ്പാറ, കായക്കൊടി, കുറ്റ്യാടി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളിൽ വിതരണംചെയ്യാൻ പല നേരങ്ങളിലായി വെള്ളമടിക്കുന്നു.
ദേവർകോവിൽ ടൗണിന് സമീപത്തുകൂടി കുറ്റ്യാടി മെയിൻ കനാൽ കടന്ന് പോകുന്നതിനാൽ ഈ കിണറിൽ വേനലിൽ നിറയെ വെള്ളമായിരിക്കും. അയ്യായിരം ലിറ്ററിന്റെ ടാങ്കുകളിലാക്കിയാണ് വാഹനത്തിൽ വെള്ളം കൊണ്ടുപോകുന്നത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ തുറന്നാൽ ദേവർകോവിലിലെ താഴ്ന്ന പ്രദേശങ്ങളിൽ നീർച്ചാലുകൾ രൂപപ്പെടും. കനാൽ ചോർന്ന് കാനകളും മറ്റും അരുവികളായി മാറിയിട്ടുണ്ട്. കനാൽ നിർമാണത്തിന് മണ്ണെടുത്ത വലിയ കുഴികൾ കുളങ്ങളായി രൂപപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.