കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടൽ സാഹസം
text_fieldsകുറ്റ്യാടി: വെളുപ്പിന് നാലിനു തുടങ്ങും ഒ.പി ശീട്ടിന് വരിനിൽക്കാൻ, എട്ടുമുതലാണ് ടിക്കറ്റ് കിട്ടുക, തുടർന്ന് ഒമ്പതുവരെ ഡോക്ടറെ കാത്തിരിക്കണം, പരിശോധന കഴിഞ്ഞാൽ മരുന്നിന് വീണ്ടും വരിനിൽക്കണം -കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികളുടെ അവസ്ഥയാണിത്. കാണേണ്ടത് സ്പെഷലിസ്റ്റ് ഡോക്ടറെയാണെങ്കിൽ അതിലും സാഹസം. ദിവസം 100 ടോക്കണേ കൊടുക്കൂ. ഒമ്പതു മണിയാകുമ്പോഴേക്കും അത് മുഴുവൻ കൊടുത്തുതീരും. എല്ല്, പല്ല്, ജനറൽ മെഡിസിൻ, സർജറി, കണ്ണ് ഡോക്ടർമാരുടെ ഒ.പി ശീട്ടാണ് നൂറിൽ പരിമിതപ്പെടുത്തിയത്.
അല്ലാതെ ഇവരുടെ പരിശോധന ലഭിക്കണമെങ്കിൽ ജനറൽ ഒ.പിയിൽനിന്ന് റഫർ ചെയ്യണം. രണ്ടാഴ്ച മുമ്പ് കമ്പ്യൂട്ടർ ടോക്കൺ സംവിധാനം തകരാറായതോടെയാണ് ദുരിതം വർധിച്ചത്. മുൻകൂട്ടി ടോക്കൺ ലഭിച്ചിരുന്നെങ്കിൽ ആളുകൾക്ക് ഊഴമനുസരിച്ച് ടോക്കൺ നമ്പർ ഡിജിറ്റൽ ബോർഡിൽ തെളിയുന്ന മുറക്ക് ഒ.പി ടിക്കറ്റ് വാങ്ങാൻ എത്തിയാൽ മതിയായിരുന്നു.
രണ്ടുമാസം മുമ്പ് തകരാറിലായ ടോക്കൺ സംവിധാനം പഴയത് മാറ്റി വീണ്ടും ലക്ഷങ്ങൾ വാങ്ങി ബംഗളൂരുവിൽനിന്നുള്ള കമ്പനി സംവിധാനിച്ചതാണ്.
അതും പുതുക്കം മാറും മുമ്പേ തകരാറിലായി. കമ്പ്യൂട്ടർ ലോഡ് കൂടി ഹാങ്ങായതാണെന്നാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പറയുന്നത്. എന്നാൽ, ഹാങ്ങായത് പരിഹരിക്കാൻ ആഴ്ച വേണോ എന്നാണ് നാട്ടുകാരുടെ ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.