കരണ്ടോട് പശുക്കൾക്ക് അജ്ഞാത രോഗം
text_fieldsകുറ്റ്യാടി: കായക്കൊടി പഞ്ചായത്തിലെ കരണ്ടോട് പശുക്കൾക്ക് അജ്ഞാത രോഗം. തെക്കിനാണ്ടിയിൽ രജിന സജീവെൻറ കറവപ്പശു ചത്തു.
കോളിത്തെറ്റുമ്മൽ വിനോദെൻറ എട്ടുമാസം ഗർഭിണിയായ പശു ഗുരുതരാവസ്ഥയിലാണ്. നിർത്താതെ കരയുകയും വായിൽനിന്ന് നുരയും പതയും വരുന്നതുമാണ് രോഗലക്ഷണം. തീറ്റയെടുക്കുന്നില്ല.
നാലു ദിവസം ഈ അവസ്ഥയിൽ കഴിഞ്ഞാണ് സജീവെൻറ പശു ചത്തത്. ആദ്യഘട്ടത്തിൽ പേവിഷബാധയാണെന്നായിരുന്നു വെറ്ററിനറി ഡോക്ടർമാരുടെ നിഗമനം. രോഗത്തിന് മരുന്നില്ലെന്നും കുത്തിവെച്ചു കൊല്ലാമെന്നും അവർ പറഞ്ഞെങ്കിലും ഉടമകൾ സമ്മതിച്ചില്ല.
കായക്കൊടി പഞ്ചായത്ത് മൃഗാശുപത്രിയിൽ വെറ്ററിനറി ഡോക്ടറില്ല. കുന്നുമ്മൽ മൃഗാശുപത്രിയിലെ ഡോക്ടർക്കാണ് ചുമതല. പശുവിെൻറ ഫോട്ടോ വാട്സ്ആപ്പിൽ അയച്ചുകൊടുത്തത് കണ്ടാണ് പേവിഷ ബാധയാണെന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ, തലച്ചോറിലെ അണുബാധയാണെന്ന അഭിപ്രായവുമുണ്ട്.
പരിസരത്തെ ക്ഷീര കർഷകരെല്ലാം ആശങ്കയിലാണ്. വിദഗ്ധ പരിശോധന വേണമെന്ന് ഗ്രാമപഞ്ചായത്തംഗവും വിവിധ പാർട്ടി പ്രതിനിധികളും ആവശ്യപ്പെട്ടു. അതിനിടെ പ്രദേശത്ത് പശുക്കൾക്ക് കുത്തിവെപ്പ് നൽകാൻ മൃഗസംരക്ഷണ വകുപ്പ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.