ഒടുവിൽ വിനോദനും രാജുവിനും റേഷൻകാർഡ് കിട്ടി
text_fieldsകുറ്റ്യാടി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കാവിലുമ്പാറ ഒാടങ്കാട്ട് ആദിവാസി കോളനിയിലെ രാജുവിനും വിനോദനും േറഷൻ കാർഡ് കിട്ടി.
റേഷൻകാർഡിന് അപേക്ഷിച്ചേപ്പാൾ ആധാർ കാർഡില്ലാത്തതിനാൽ ഇവർക്ക് കിട്ടിയിരുന്നില്ല. റേഷൻ കാർഡില്ലാത്തതിനാൽ രാജുവിെൻറ എട്ടംഗ കുടുംബത്തിനും വിനോദെൻറ മൂന്നംഗ കുടുംബത്തിനും ആവശ്യമായ അരിയും മണ്ണെണ്ണയും പുറത്തു നിന്ന് വാേങ്ങണ്ടി വന്നു.
ഭക്ഷ്യകിറ്റുകളും ലഭിച്ചിരുന്നില്ല. പുറത്തു നിന്ന് മണ്ണെണ്ണ കിട്ടാത്തതിനാൽ വൈദ്യുതി ഇല്ലാത്ത രാജുവിെൻറ വീട്ടിൽ മെഴുകുതിരിയാണ് കത്തിച്ചിരുന്നത്. കോളനിയിലെ ആറ് വീട്ടുകാരുടെ ദുരിതങ്ങൾ മാധ്യമം റിേപ്പാർട്ട് ചെയ്തിരുന്നു.ഇതേത്തുടർന്ന് ഉദ്യോഗസ്ഥരടക്കം കോളനിയിലെത്തി.
സന്നദ്ധ സംഘടന പ്രവർത്തകർ കോളനിയിൽ സേവന പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ആറ് കുട്ടികൾ പഠിക്കുന്ന
രാജുവിെൻറ വീട് കഴിഞ്ഞയാഴ്ച വയറിങ് നടത്തി. എന്നാൽ, ഗ്രാമപഞ്ചായത്തിൽ നിന്ന് ബി.പി.എൽ.സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ വൈദ്യുതി കണക്ഷൻലഭിച്ചിട്ടില്ല. കെ.എസ്.ഇ.ബി ഒാഫിസിൽ ഇത് ഹാജരാക്കിയാലേ കണക്ഷൻ കിട്ടുക. സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ ഒാഫിസിൽ നൽകിയതായി എസ്.ടി.പ്രമോട്ടർ ബിജു പറഞ്ഞു.
ഇവരുടെ വീടിെൻറ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ഇല്ലാത്തതാണ് സർട്ടിഫിക്കറ്റ് ലഭിക്കാൻ തടസ്സമായത്.ഇവരുടെ അമ്മ പരേതയായ മാണിയുടെ പേരിലാണ് വീട്. ചെറ്റപ്പുരയിലാണ് പവിത്രൻ പാർക്കുന്നത്. അയാൾക്ക് റേഷൻകാർഡുണ്ടെങ്കിലും വൈദ്യുതിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.