വാട്ടർ അതോറിറ്റിയുടെ ൈപപ്പിടൽ: പുഴതീരം ഒലിച്ചുപോയി
text_fieldsകുറ്റ്യാടി: നിരവധിയാളുകൾ അലക്കിനും കുളിക്കും ആശ്രയിച്ചിരുന്ന പുഴക്കടവിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ കാരണം തീരം അലേങ്കാലമായി. കുറ്റ്യാടി കടവിൽ വാട്ടർ അതോറിറ്റി പമ്പ് ഹൗസിന് സമീപത്താണ് കഴിഞ്ഞ വർഷം ൈപപ്പിടാൻ പുഴയരിക് കുഴിച്ചത്.
തുടർന്നുണ്ടായ പ്രളയത്തിൽ കിളച്ച ഭാഗമത്രയും ഒഴുകിപ്പോയി. ഇപ്പോൾ കരയില്ലാതെ വെള്ളം പമ്പ്ഹൗസിനോട് തൊട്ടുകിടക്കുകയാണ്.
അലക്കാനും കുളിക്കാനുമെത്തുന്നവർക്ക് പുഴയിലേക്ക് ഇറങ്ങുന്നതിന് ഇപ്പോൾ മാർഗമില്ല. അന്തർസംസ്ഥാന തൊഴിലാളികളാണ് കൂടുതലും പുഴക്കടവുകൾ ഉപയോഗിച്ചിരുന്നത്. വൈകുന്നേരങ്ങളിൽ ചൂണ്ടയിടാനെത്തുന്നവർക്കും സൗകര്യത്തിൽ നിൽക്കാൻ ഇടമില്ലാതായി.
ഇവിടെ കടവിലിറങ്ങാൻ സ്ഥാപിച്ചിരുന്ന പടവുകൾ നീക്കിയാണ് റോഡ് ഒരുക്കിയത്.
തകർത്ത പടവുകൾ പുനഃസ്ഥാപിക്കുകയൂം കടവിൽ മെണ്ണാഴുകിയ ഭാഗത്ത് തീരം കെട്ടി സംരക്ഷിച്ച് പഴയ പടിയാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പുഴ ഗതിമാറി ഒഴുകുന്നതിനാൽ ചെറിയകുമ്പളം ഭാഗത്ത് തീരം പുഴയെടുത്തുതീരുകയാണ്. ആ ഭാഗത്തും അലക്കിനും കുളിക്കും സൗകര്യം കുറഞ്ഞതായി നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.