കാറ്റും മഴയും തുടരുന്നു; ദുരന്തനിവാരണ സേനയും വിശ്രമമില്ലാതെ സേവനരംഗത്ത്
text_fieldsകുറ്റ്യാടി: കാലവർഷം ശക്തമായതോടെ കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേനക്കും വിശ്രമമില്ലാതായി. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന മഴയിലും ശക്തമായ കാറ്റിലും നിരവധി നാശനഷ്ടങ്ങളാണ് മേഖലയിൽ റിപ്പോർട്ട് ചെയ്തത്. അഗ്നിരക്ഷാസേനയെ പോലെ കർമനിരതരാണ് ജനകീയ ദുരന്തനിവാരണ സേനയും.
കുറ്റ്യാടി, മരുതോങ്കര, ചങ്ങരോത്ത് പഞ്ചായത്തുകളിലായി വിവിധ സ്ഥലങ്ങളിൽ മരം വീണത് വളന്റിയർമാർ മുറിച്ചുനീക്കി ഗതാഗതവും വൈദ്യുതിയും പുനഃസ്ഥാപിക്കാൻ സഹായിച്ചു. കുറ്റ്യാടിയിൽ തീപിടിച്ച എരുവച്ചേരി തറവാട് വീട് നന്നാക്കി. കള്ളാട് റോഡിൽ മരം വീണ് തകർന്ന വൈദ്യുതി ലൈൻ നേരെയാക്കുന്നതിന് മരങ്ങൾ മുറിച്ചുനീക്കി.
കള്ളാട് രണ്ടും അടുക്കത്ത് രണ്ടും വീടുകൾക്ക് മുകളിൽ വീണ മരം നീക്കി. കുറ്റ്യാടി എടവൻതാഴ കോളനിക്കുസമീപം വീണ മരവും നീക്കി. ദേവർകോവിൽ മതിൽ തകർന്ന് വീണ മരങ്ങൾ വൈദ്യുതി ലൈനിൽനിന്ന് നീക്കി. കള്ളാട് നാവത്ത് ചന്ദ്രന്റെ വീട് എന്നിങ്ങനെ ഒമ്പത് സ്ഥലങ്ങളിൽ സേവനംചെയ്തു. തൊട്ടിപ്പാലം മൂന്നാംകൈയിൽ വീട്ടിൽ കയറിയ പെരുമ്പാമ്പിനെ ദുരന്തനിവാരണ സേനപിടികൂടി. തെക്കെവളപ്പിൽ അലിയുടെ വീട്ടിൽനിന്നാണ് പാമ്പിനെ പിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.