കുറ്റ്യാടി ബൈപാസ്; സാമൂഹികാഘാത പഠനറിപ്പോർട്ട് 15ന്
text_fieldsകുറ്റ്യാടി: അഞ്ച് റോഡുകൾ ഒരേ കവലയിൽ സംഗമിക്കുന്ന കുറ്റ്യാടി ടൗണിൽ വാഹനക്കുരുക്ക് പരിഹരിക്കാൻ സ്ഥാപിക്കുന്ന ബൈപാസിന്റെ സാങ്കേതിക നടപടികൾ പുരോഗമിക്കുന്നു.
സാമൂഹികാഘാത പഠന റിപ്പോർട്ട് 15ന് പുറത്തിറക്കും. കോഴിക്കോട്-വടകര റോഡുകളെ ബന്ധിപ്പിച്ച് നിർമിക്കുന്ന റോഡിന് സ്ഥലം ലഭ്യമാക്കുന്ന നടപടികളുടെ ഭാഗമായുള്ള സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് ആഗസ്റ്റിൽ ലഭിച്ചിരുന്നു.
തുടർന്ന് ഭൂമി വിട്ടുനൽകുന്ന സ്ഥലം ഉടമകളുടെ ഹിയറിങ് കഴിഞ്ഞ 25ന് നടന്നു. ഇനി ഫൈനൽ റിപ്പോർട്ട് ഏജൻസി സമർപ്പിക്കുന്നതാണ്.
ഈ റിപ്പോർട്ട് വിദഗ്ദ കമ്മിറ്റി വിലയിരുത്തും. ഇതിനുശേഷമാണ് ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. സ്ഥലത്തിന്റെ കുഴിക്കൂർ ജാമ്യവും മറ്റ് കണക്കുകളും റവന്യൂ വകുപ്പ് തയാറാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.