കുറ്റ്യാടി സീറ്റ് തർക്കം: പ്രാദേശിക നേതാക്കൾക്കതിരെ കൂട്ടനടപടിയെടുത്ത് സി.പി.എം
text_fieldsകുറ്റ്യാടി: നിയമസഭ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി സീറ്റുമായി ബന്ധപ്പെട്ട തർക്കത്തിൽ കൂടുതൽ പ്രാദേശിക നേതാക്കൾക്കെതിരെ നടപടിയെടുത്ത് സി.പി.എം. പരസ്യപ്രകടനം നടത്തിയതിെൻറ പേരിൽ കുറ്റ്യാടി ലോക്കൽ കമ്മിറ്റി പിരിച്ചു വിട്ടതിനുപിന്നാലെയാണ് കുറ്റ്യാടി, വടയം ലോക്കൽ കമ്മിറ്റി പരിധിയിലെ 32 പേർക്കെതിെര നടപടിയെടുത്തത്.
കുറ്റ്യാടി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.കെ. ഗിരീശൻ, പാലേരി ചന്ദ്രൻ, കെ.പി. ബാബുരാജ്, കെ.പി. ഷിജിൽ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെ.പി. വത്സൻ, സി.കെ. സതീശൻ, കെ.വി. ഷാജി എന്നിവരെ ഒരു വർഷത്തേക്കും സി.കെ. ബാബു, എ.എം. വിനീത എന്നിവരെ ആറ് മാസത്തേക്കും സസ്പെൻഡ് ചെയ്തു. വടയം ലോക്കൽ കമ്മിറ്റിയിലെ ഏരത്ത് ബാലൻ, എ.എം. അശോകൻ എന്നിവരെയും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
കുറ്റ്യാടി ഇൗസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ടി.കെ. ജമാൽ, കൂരാറ ബ്രാഞ്ച് സെക്രട്ടറി വിനോദൻ, ഡി.വൈ.എഫ്.െഎ കുറ്റ്യാടി മേഖല സെക്രട്ടറി കെ.വി. രജീഷ് എന്നിവരെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. പുറത്താക്കിയവരിൽ പാലേരി ചന്ദ്രൻ കുറ്റ്യാടി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറികൂടിയാണ്. പ്രതിഷേധ പരിപാടിയിൽ പെങ്കടുത്ത മറ്റ് ബ്രാഞ്ച് സെക്രട്ടറിമാരെ താക്കീത് ചെയ്തു. പതിനാല് ബ്രാഞ്ചുകളാണ് കുറ്റ്യാടി ലോക്കലിലുള്ളത്. അഡ്ഹോക് കമ്മിറ്റി ഇനി ബ്രാഞ്ച് കമ്മിറ്റികൾ വിളിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തവരെ താക്കീത് ചെയ്യും. പി.സി. രവീന്ദ്രൻ സെക്രട്ടറിയായ കുറ്റ്യാടി ലോക്കൽ കമ്മിറ്റി നേരത്തേ പിരിച്ചുവിട്ടിരുന്നു. തുടർന്ന് ഏരിയ കമ്മിറ്റിയംഗം എ.എം. റഷീദ് കൺവീനറായ അഡ്ഹോക് കമ്മിറ്റി നിലവിൽ വന്നു.
കുന്നുമ്മൽ ഏരിയ കമ്മിറ്റിയിലെ ടി.കെ. മോഹൻദാസ്, കെ.പി. ചന്ദ്രി എന്നിവർക്കെതിരെ നേരത്തേ നടപടിയെടുത്തിരുന്നു. യു.ഡി.എഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തിട്ടും കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എയെ ജില്ല സെക്രട്ടേറിയറ്റിൽ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയാണ് കുറ്റ്യാടി വിഷയത്തിൽ സി.പി.എം നടപടി ആരംഭിച്ചത്. സീറ്റ് സി.പി.എം കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകുന്നതിെനതിരെയായിരുന്നു കുറ്റ്യാടിയിലെ പരസ്യ പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.